
സിനിമ-സീരിയൽ താരം രഞ്ജുഷ മേനോനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം ശ്രീകാര്യത്തുള്ള വീട്ടിലാണ് രഞ്ജുഷയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സിറ്റി ഓഫ് ഗോഡ്, മേരിക്കുണ്ടൊരു കുഞ്ഞാട് എന്നീ സിനിമകളിലും നിരവധി ടെലിവിഷൻ പരിപാടികളിലും അഭിനയിച്ചിട്ടുണ്ട്.
കഴിഞ്ഞ കുറേ കാലമായി ഭർത്താവിനും കുട്ടികൾക്കുമൊപ്പം ശ്രീകാര്യത്ത് വാടകയ്ക് താമസിച്ചുവരികയായിരുന്നു രഞ്ജുഷ മേനോൻ. മരണകാരണം വ്യക്തമല്ല. ശ്രീകാര്യം പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക്മാറ്റി
ആനന്ദരാഗം, വരൻ ഡോക്ടറാണ്, എന്‍റെ മാതാവ് എന്നീ പരമ്പരകളിൽ അഭിനയിച്ചുവരികയായിരുന്നു രഞ്ജുഷ മേനോൻ.