വിദ്യാര്‍ഥി സമൂഹം മാറ്റത്തിന്‍റെ  ചാലകശക്തിയാകണം : ജില്ലാ കളക്ടര്‍ എ. ഷിബു

Spread the love

 

konnivartha.com: വിദ്യാര്‍ത്ഥി സമൂഹം മാറ്റത്തിന്റെ ചാലകശക്തിയാകണമെന്ന് ജില്ലാ കളക്ടര്‍ എ. ഷിബു പറഞ്ഞു. ശിശുദിനത്തിന്റെ മുന്നോടിയായി ജില്ലാ ശിശുക്ഷേമസമിതിയുടെ നേതൃത്വത്തിലുള്ള വര്‍ണോല്‍സവം 2023 ന്റെ രണ്ടാംഘട്ട കലാസാഹിത്യ മല്‍സരങ്ങള്‍ കോഴഞ്ചേരി ഗവ. ഹൈസ്‌കൂളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കലാസാഹിത്യമത്സരങ്ങളില്‍ പങ്കാളികളാകുന്നതുവഴി സമൂഹത്തിന്റെ മുന്നില്‍ വിദ്യാര്‍ഥികള്‍ മാതൃകകളായി മാറുന്നു. ഇതില്‍ ശിശുക്ഷേമ സമിതി വഹിക്കുന്ന പങ്ക് അഭിനന്ദനാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.

ശിശുക്ഷേമസമിതി ജില്ല വൈസ്പ്രസിഡന്റ് ആര്‍ അജിത് കുമാര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ജി പൊന്നമ്മ , ജില്ലാ ജോയിന്റ് സെക്രട്ടറി സലിം പി. ചാക്കോ , ജില്ല ട്രഷറാര്‍ ഏ ജി ദീപു, എസ് മീരാസാഹിബ്, കെ ജയകൃഷ്ണന്‍, കലാനിലയം രാമചന്ദ്രന്‍നായര്‍, രാജന്‍ പടിയറ, എസ് രാജേശ്വരന്‍ എന്നിവര്‍ പ്രസംഗിച്ചു.

error: Content is protected !!