Trending Now

നിലയ്ക്കൽ: 37 -മത് നിലക്കൽ പരുമല തീർഥാടന പദയാത്ര

Spread the love

 

konnivartha.com : എക്യുമിനിക്കല്‍ ദേവാലയത്തില്‍ നിന്നും നിലയ്ക്കല്‍ പരുമല തീര്‍ഥാടക സംഘത്തിന്റെ പദയാത്ര പുറപ്പെട്ടു. പ്രസിഡന്റ് ഫാ: സിജു വര്‍ഗീസിന്റെ വി.കുര്‍ബ്ബാനയോടു കൂടിയാണ് പദയാത്ര ആരംഭിച്ചത്. പൊതുസമ്മേളനം അഡ്വ. കെ.യു. ജനീഷ് കുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഫാ. സിജു വര്‍ഗീസ് അധ്യക്ഷത വഹിച്ചു.

 

ഫാ. ബാബു മൈക്കിള്‍,ഫാ. എബി വര്‍ഗീസ്, ഫാ. ലിജിന്‍ തോമസ്,ബിജു പടനിലത്ത് എന്നിവര്‍ പ്രസംഗിച്ചു. രാത്രി വടശേരിക്കരയില്‍ വിശ്രമിച്ച പദയാത്രാ സംഘം നാളെ പുലര്‍ച്ചെ അഞ്ചിന് യാത്ര പുനരാരംഭിക്കും. വൈകിട്ട് ആറിന് പരുമല പള്ളിയില്‍ എത്തിച്ചേരും. നിലക്കല്‍ ഉള്‍വനത്തില്‍ നിന്നും വെട്ടിയെടുത്ത വള്ളിക്കുരിശുമായി പ്രാര്‍ഥനക്കും നേര്‍ച്ച സമര്‍പ്പണത്തിനുമായി ദേവാലയത്തിലേക്കും കബറിങ്കലേക്കും പദയാത്രികര്‍ പ്രവേശിക്കും.

രണ്ടിന് പരുമല പള്ളിയിലെ പെരുനാള്‍ കുര്‍ബാനയിലും കബറിങ്കല്‍ ധൂപ പ്രാര്‍ഥനയിലും നേര്‍ച്ച വിളമ്പിലും തീര്‍ത്ഥാടക സംഘം പങ്കെടുക്കും. ആങ്ങമൂഴി സെന്റ് ജോര്‍ജ്, നിലക്കല്‍ സെന്റ് തോമസ്, സീതത്തോട് സെന്റ് ഗ്രീഗോറിയോസ്, വയ്യാറ്റുപുഴ സെന്റ് തോമസ്, ചിറ്റാര്‍ സെന്റ് ജോര്‍ജ് വലിയപള്ളി, കുടപ്പന സെന്റ് മേരീസ്, വടശേരിക്കര വി മര്‍ത്തമറിയം തീര്‍ത്ഥാടനപള്ളി, എന്നീ ദേവാലയങ്ങളുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പദയാത്ര സംഘടിപ്പിച്ചിരിക്കുന്നത്.

error: Content is protected !!