Trending Now

കേരളപ്പിറവി ദിനം സമുചിതമായി ആഘോഷിച്ചു

Spread the love

konnivartha.com: കോന്നി ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ കേരളപ്പിറവി ദിനം സമുചിതമായി ആഘോഷിച്ചു. കവി ബോധേശ്വരൻ രചിച്ച കേരളഗാനം സ്കൂളിലെ മുഴുവൻ കുട്ടികളും ഒന്നിച്ച് ആലപിച്ചത് വ്യത്യസ്തമായ അനുഭവമായി.

മലയാള കവികളിൽ പ്രശസ്തരായവരുടെ ഗാനങ്ങൾ കുട്ടികൾ ആലപിച്ചു.ക്വിസ്,സംഘഗാനം,പ്രഭാഷണം എന്നിവയും ഉണ്ടായിരുന്നു. മലയാള ഭാഷാ ദിനാചരണത്തിന്‍റെ ഭാഗമായി മലയാള ഭാഷയിൽ തന്നെയാണ് മുഴുവൻ ചടങ്ങുകളും നടത്തപ്പെട്ടത്.

സ്കൂൾ ഹെഡ് മിസ്ട്രെസ് എസ് എം ജമീലാ ബീവി കുട്ടികളെ അഭിസംബോധന ചെയ്തു. അധ്യാപകരായ ആർ പ്രസന്നകുമാർ, കെ എസ് ശ്രീജ, ആർ ശ്രീജ, എം സലീന എന്നിവരും സംസാരിച്ചു.

error: Content is protected !!