Trending Now

പത്തനംതിട്ട ജില്ലാ ക്രൈം ബ്രാഞ്ച് ഡി വൈ എസ് പിയുടെ മകളെ ജില്ലാ പോലീസ് മേധാവി അനുമോദിച്ചു

Spread the love

 

konnivartha.com: കേന്ദ്രീയ വിദ്യാലയത്തിലെ  വിദ്യാർഥികളുടെ ദേശീയ സ്പോർട്സ് മീറ്റിൽ  അണ്ടർ 19 വിഭാഗത്തിൽ, ശ്രദ്ധേയമായ രണ്ട്  മെഡൽ നേട്ടങ്ങൾ സ്വന്തമാക്കിയ ജില്ലാ ക്രൈം ബ്രാഞ്ച്
ഡി വൈ എസ് പി ജി സുനിൽ കുമാറിന്റെ മകൾ  ദിയ സുനിലിനെ ജില്ലാ പോലീസ് മേധാവി വി
അജിത് ഐ പി എസ്സ് അനുമോദിച്ചു.

അടൂർ  കേന്ദ്രീയ വിദ്യാലയത്തിൽ പ്ലസ് ടു വിദ്യാർഥിനിയായ  ദിയ, പൂനെയിൽ നടന്ന ദേശീയ മീറ്റിൽ, 800 മീറ്ററിൽ  വെങ്കലമെഡലും, 4X400 മീറ്റർ റിലേയിൽ  വെള്ളിമെഡലുമെന്ന നേട്ടങ്ങളാണ് സ്വന്തമാക്കിയത്.

ജില്ലാ പോലീസ് മേധാവിയുടെ  ചേമ്പറിലാണ് അനുമോദനച്ചടങ്ങ് നടന്നത്. ട്രോഫിയും
ക്യാഷ് അവാർഡും അദ്ദേഹം സമ്മാനിച്ചു. അഡീ. എസ് പി. ആർ. പ്രദീപ് കുമാർ, ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് ഡി വൈ എസ് പി ഡോ. ആർ ജോസ്, ഡി വൈ എസ് പി മാരായ അഷാദ് (തിരുവല്ല ), രാജപ്പൻ റാവുത്തർ ( കോന്നി ), ആർ ജയരാജ് ( അടൂർ ), ജി സുനിൽ കുമാർ ( ജില്ലാ ക്രൈം ബ്രാഞ്ച് ), പോലീസ് ഇൻസ്‌പെക്ടർമാർ തുടങ്ങിയ പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് ചടങ്ങ് നടന്നത്.

ദിയയുടെ സഹോദരിയും ചെന്നൈ എസ് ആർ എം യൂണിവേഴ്സിറ്റിയിൽ ബി സി എ
വിദ്യാർത്ഥിനിയുമായ നിയാ സുനിലും പങ്കെടുത്തു.

error: Content is protected !!