Trending Now

കോന്നി വലിയ പാലത്തില്‍ നിന്നും അച്ചന്‍ കോവില്‍ നദിയില്‍ ചാടിയയാളെ കണ്ടെത്തിയില്ല

Spread the love

 

konnivartha.com: കോന്നി വലിയ പാലത്തില്‍ നിന്നും അച്ചന്‍ കോവില്‍ നദിയില്‍ ചാടിയയാളെ കണ്ടെത്തിയില്ല .

ഉച്ചയ്ക്ക് മൂന്നു മണിയ്ക്ക് ശേഷമാണ് വയോധികൻ എന്നു തോന്നിക്കുന്നയാൾ കോന്നി പാലത്തിൽ നിന്നും അച്ചൻ കോവിലാറ്റിലേക്ക് ചാടിയത് എന്ന് വാഹന യാത്രികര്‍ പറയുന്നു .

ചിറ്റൂർ മുക്ക് , ഇളകൊള്ളൂർ എന്നീ കടവുകളില്‍ അഗ്നി രക്ഷാ വകുപ്പിന്‍റെയും ,പോലീസിന്‍റെയും നേതൃത്വത്തിൽ തിരച്ചില്‍ നടത്തി എങ്കിലും കണ്ടെത്തിയില്ല . രാത്രിയായതിനാല്‍ രക്ഷാ പ്രവര്‍ത്തനം നിര്‍ത്തി .

പാലങ്ങളില്‍ നിന്നും നദിയില്‍ ചാടി ജീവനൊടുക്കുന്നവരുടെ എണ്ണം പെരുകിയതിനാല്‍ പത്തനാപുരം മഞ്ചള്ളൂര്‍ പാലത്തില്‍ ഒരുക്കിയ പോലുള്ള സുരക്ഷാ വേലി തീര്‍ക്കണം എന്ന് നാട്ടുകാര്‍ ആവശ്യം ഉന്നയിച്ചു .

error: Content is protected !!