
konnivartha.com: പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാന പാതയുടെ പ്രധാന ഭാഗമായ കോന്നി കൂടല്‍ റോഡില്‍ മുറിഞ്ഞകല്‍ ഭാഗത്ത് രണ്ടാം വട്ട ടാറിംഗ് നടക്കേണ്ടുന്ന റോഡ് ഭാഗം താഴേക്ക് ഇരുത്തി
. ഇവിടെ വയല്‍ ഭാഗമായതിനാല്‍ ഭൂമിയില്‍ ഈര്‍പ്പം നിലക്കുന്ന സ്ഥലമാണ് .എപ്പോഴും നീരൊഴുക്കും ഉണ്ട് .ഇവിടെ സുരക്ഷാ രീതിയില്‍ റോഡ് നിര്‍മ്മിക്കണം എന്ന് പല വട്ടം നാട്ടുകാര്‍ ആവശ്യം ഉന്നയിച്ചതാണ് . എന്നാല്‍ റോഡ് പണിയിലെ അശാസ്ത്രീയത ആണ് ഇപ്പോള്‍ റോഡ് ഭാഗം താഴുവാന്‍ കാരണം എന്ന് നാട്ടുകാര്‍ അക്കമിട്ടു പറയുന്നു .
പുതു മണ്ണ് നിറച്ചു റോഡു ഉയര്‍ത്തി എങ്കിലും അടിയില്‍ വേണ്ടത്ര ഉറപ്പ് ഇല്ലാത്തതിനാല്‍ റോഡു താഴ്ന്നു .ഇതിലൂടെ ഈര്‍പ്പം കലര്‍ന്ന ജലം വരുന്നു . ഇത് സമീപ ഭാവിയില്‍ റോഡ് തകര്‍ച്ചയിലേക്ക് വഴിവെക്കാം . ഈ ഭാഗത്തെ നിലവില്‍ ഉള്ള രണ്ടാം വട്ട ടാറിംഗ് നിര്‍ത്തി വെച്ചു റോഡു സുരക്ഷാ രീതിയില്‍ പുനര്‍ നിര്‍മ്മിക്കണം എന്നാണ് ആവശ്യം .
കെ എസ് ടി പി അടിയന്തിരമായി അന്വേഷണം നടത്തണം .കരാറുകാരുടെ ചിലവില്‍ ഈ ഭാഗത്തെ റോഡു വീണ്ടും സുരക്ഷാ രീതിയില്‍ നിര്‍മ്മിക്കണം എന്നാണ് സമീപവാസികളുടെ ആവശ്യം. ജനങ്ങളുടെയോ ജനപ്രതിനിധികളുടെയോ അഭിപ്രായം പലപ്പോഴും കരാറുകാര്‍ മുഖവിലയ്ക്ക് എടുത്തില്ല .ഇതാണ് റോഡു തകര്‍ച്ചയിലേക്ക് വഴിവെച്ചത് എന്നും നാട്ടുകാര്‍ പറയുന്നു .
റോഡില്‍ നിന്നും ഉയരത്തിലാണ് പല ഓടകളും ഉള്ളത് . വെള്ളം ഒഴുകി പോകുവാന്‍ പോലും ചില സ്ഥലങ്ങളില്‍ സാധ്യമല്ല . സമഗ്ര അന്വേഷണം നടത്തേണ്ടുന്ന വകുപ്പുകള്‍ മൌനത്തില്‍ ആണ് . വിജിലന്‍സ് വിഭാഗം റോഡു നിര്‍മ്മാണത്തിലെ അശാസ്ത്രീയത പരിശോധിക്കണം എന്നും ആവശ്യം ഉയര്‍ന്നു