Trending Now

പന്തളം യക്ഷിവിളക്കാവിലെ ചിറപ്പ് മഹോത്സവം : നവംബർ 17 മുതല്‍

Spread the love

 

konnivartha.com: പന്തളം മങ്ങാരം യക്ഷിവിളക്കാവിലെ വൃശ്ചിക ചിറപ്പ് മഹോത്സവത്തിന് നവംബർ 17 ന് തുടക്കമാവും. വൃശ്ചികം 1 മുതൽ 12 വരെയാണ് ചിറപ്പ് മഹോത്സവം നടക്കുന്നത്.

എല്ലാ ദിവസവും വൈകിട്ട് 6 മണിക്ക് ദീപാരാധന, ദീപക്കാഴ്ച, ശരണംവിളി, പ്രസാദവിതരണം എന്നിവ നടക്കും.

നവംബർ 28 ന് പന്ത്രണ്ട് വിളക്ക് മഹോത്സവത്തിന്‍റെ ഭാഗമായി അന്നദാനം, അയ്യപ്പ അഷ്ടോത്തര നാമാർച്ചന, വൃക്ഷപൂജ എന്നിവയും നടക്കുമെന്ന് യക്ഷിവിളക്കാവ് ക്ഷേത്രസംരക്ഷണ സമിതി പ്രസിഡന്റ് കെ സി വിജയമോഹൻ, സെക്രട്ടറി ആർ വിഷ്ണുരാജ്, ട്രഷറർ ശ്രീജിത്ത്കുമാർ എന്നിവർ അറിയിച്ചു

error: Content is protected !!