Trending Now

അയ്യപ്പ ഭക്തർക്ക് സഹായകരമായ ഹെൽപ്‌ഡെസ്‌ക് ഒരുക്കി യൂത്ത് കോൺഗ്രസ്‌

Spread the love

 

konnivartha.com/ പത്തനംതിട്ട:ശബരിമല ദർശനത്തിനെത്തുന്ന അയ്യപ്പ ഭക്തർക്ക് സഹായകരമായ ഹെൽപ്‌ഡെസ്‌ക് ഒരുക്കി യൂത്ത് കോൺഗ്രസ്‌.പത്തനംതിട്ട കെ എസ് ആര്‍ ടി സി ബസ്സ്‌ ടെര്‍മിനല്‍ കേന്ദ്രീകരിച്ച് കഴിഞ്ഞ മണ്ഡല മകരവിളക്ക് കാലത്തെ പോലെ ആരംഭിക്കുന്ന ഹെൽപ്‌ഡെസ്‌ക്കിന്‍റെ ഉദ്ഘാടനം  നവംബർ 20 തിങ്കളാഴ്ച വൈകിട്ട് 6മണിക്ക് കോൺഗ്രസ്‌  പ്രവര്‍ത്തക   സമിതി അംഗം രമേശ്‌ ചെന്നിത്തല  നിര്‍വ്വഹിക്കും

തീർത്ഥാടകർക്ക് ലഘു ഭക്ഷണവും, പാനീയങ്ങളും വിതരണം ചെയ്യുന്നതിനോടൊപ്പം ഭക്തർക്ക് വിരിവെക്കുവാൻ ഉള്ള സൗകര്യങ്ങളും ഒരുക്കുന്നതാണ് അതോടൊപ്പം പത്തനംതിട്ടയിൽനിന്നും വിവിധസ്ഥാലങ്ങളിലേക്കുള്ള യാത്ര സൗകര്യങ്ങളും ലഭ്യമാക്കുന്നു

യൂത്ത് കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി നഹാസ് പത്തനംതിട്ടയാണ് ഹെൽപ്‌ഡെസ്‌ക്കിന് നേതൃത്വം നൽകുന്നത്. ആന്റോ ആന്റണി എംപി, ഡിസിസി പ്രസിഡന്റ്‌ സതീഷ് കൊച്ചുപറമ്പിൽ, ഡിസിസി വൈസ് പ്രസിഡന്റ്‌ അഡ്വ: വെട്ടൂർ ജ്യോതിപ്രസാദ്‌, അഡ്വ: എ സുരേഷ് കുമാർ,കെ ജാസിംകുട്ടി തുടങ്ങിയവർ പങ്കെടുക്കുന്നു എന്ന് കോർഡിനേറ്റർമാരായ അഖിൽ സന്തോഷ്‌, അസ്‌ലം കെ അനൂപ്, കാർത്തിക് മുരിങ്ങമംഗലം എന്നിവർ അറിയിച്ചു.

error: Content is protected !!