പത്തനംതിട്ട ജില്ലാ ടൂറിസം ഓഫീസ് ഉദ്ഘാടനം ചെയ്തു

Spread the love

 

konnivartha.com: വിനോദസഞ്ചാരവകുപ്പിന്റെ പുതിയ ജില്ലാ ഓഫീസ് ജില്ലാ കളക്ടര്‍ എ. ഷിബു ഉദ്ഘാടനം ചെയ്തു. കളക്ടറേറ്റ് കെട്ടിടത്തില്‍ മുന്‍പ് പ്രവര്‍ത്തിച്ചിരുന്ന ഓഫീസ് ഇപ്പോള്‍ കണ്ണങ്കര അനുഗ്രഹ ബില്‍ഡിംഗില്‍ ഒന്നാം നിലയിലാണ് പുതുതായി പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്.

ചടങ്ങില്‍ ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ ബിജു വര്‍ഗീസ്, ജില്ലാ രജിസ്ട്രാര്‍ (ഓഡിറ്റ്) അനൂപ് കുമാര്‍, ജില്ലാ ഫോംസ് ഓഫീസര്‍ രാമചന്ദ്രന്‍ നായര്‍, ഫിനാന്‍സ് ഓഫീസര്‍ അനില്‍ കുമാര്‍, ഗസ്റ്റ് ഹൗസ് മാനേജര്‍ എ. പുഷ്പ, ടൂറിസ്റ്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ടി. പവിത്രന്‍, വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.