
Konnivartha. Com :കനത്ത മഴയെ തുടർന്ന് ഉണ്ടായ ശക്തമായ ഒഴുക്കിൽ ഇഞ്ച ചപ്പാത്തു ഭാഗത്തെ കലുങ്കിലെ മണ്ണ് ഒലിച്ചു പോയതിനാൽ വാഹന ഗതാഗതം നിലച്ചു.
മൂന്ന് മണിക്കൂറിലേറെ നേരം നിർമ്മാണം നടത്തി എങ്കിൽ മാത്രമേ ഗതാഗതം സാധ്യമാകൂ.പല ഭാഗത്തും വെള്ള കെട്ട് ഉണ്ടായിരുന്നു എങ്കിലും ഇപ്പോൾ ജല നിരപ്പ് താഴ്ന്നു.പത്തനംതിട്ട ജില്ലയിൽ ഇന്നും മഞ്ഞ അലേർട്ട്ആയതിനാൽ മലയോര മേഖലയിൽ ജാഗ്രത നിർദ്ദേശങ്ങൾ ഉണ്ട്. അച്ചൻ കോവിൽ നദിയിലെ ജല നിരപ്പ് അപകടാവസ്ഥയിൽ അല്ല.