നവകേരളസദസ് അടൂര്‍ മണ്ഡലം സംഘാടകസമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു

Spread the love

 

ഡിസംബര്‍ 17നു മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരളസദസിന്റെ അടൂര്‍ മണ്ഡലം സംഘാടകസമിതി ഓഫീസ് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു.

അടൂര്‍ പാര്‍ഥസാരഥി ക്ഷേത്രത്തിനു സമീപമുള്ള ഗവ. എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ താഴത്തെ നിലയിലാണ് ഓഫീസ്. ചടങ്ങില്‍ അടൂര്‍ ആര്‍ഡിഒ എ തുളസീധരന്‍ പിള്ള, എ പി ജയന്‍, പി ബി ഹര്‍ഷകുമാര്‍, ഡി സജി, ഏഴംകുളം നൗഷാദ്, റ്റി ഡി ബൈജു, എം അലാവുദ്ധീന്‍, ജയന്‍ അടൂര്‍, അഡ്വ. ശ്രീഗണേഷ്, സാംസണ്‍ ഡാനിയേല്‍, ലിജോ മണക്കാല തുടങ്ങിയവര്‍ പങ്കെടുത്തു.