തീവ്രവാദ സംഘടനയുമായി ബന്ധപ്പെട്ട് എന്‍ ഐ എ റെയ്ഡ്

Spread the love

 

കോഴിക്കോട് ഉള്‍പ്പെടെ രാജ്യത്തെ നാലിടങ്ങളില്‍ എന്‍.ഐ.എ (ദേശീയ അന്വേഷണ ഏജന്‍സി) റെയ്ഡ്.പാക് തീവ്രവാദ സംഘടനയായ ഗസ്‌വ ഇ ഹിന്ദുമായി ബന്ധപ്പെട്ടാണ് റെയ്ഡ്.കഴിഞ്ഞ വര്‍ഷം പട്‌നയില്‍ രജിസ്റ്റര്‍ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡ്.

 

മധ്യപ്രദേശിലെ ദെവാസ്, ഗുജറാത്തിലെ ഗിര്‍ സോംനാഥ്, ഉത്തര്‍ പ്രദേശിലെ അസംഗഢ് എന്നിവിടങ്ങളിലും റെയ്ഡ് നടന്നു.നാല് സംസ്ഥാനങ്ങളില്‍ നിന്നായി മൊബൈല്‍ ഫോണുകള്‍, സിം കാര്‍ഡുകള്‍, മറ്റ് രേഖകള്‍ തുടങ്ങിയവയെല്ലാം എന്‍ ഐ എ കണ്ടെത്തി.ബിഹാര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഗസ്‌വ ഇ ഹിന്ദ്.

ഇന്ത്യയില്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നു.2022 ജൂലായില്‍ ബിഹാര്‍ പോലീസില്‍ നിന്ന് കേസ് എന്‍.ഐ.എ ഏറ്റെടുത്തു.പാകിസ്താന്‍, ബംഗ്ലാദേശ്, യമന്‍ തുടങ്ങിയ ഇടങ്ങളില്‍ നിന്നുള്ളവര്‍ ഗ്രൂപ്പില്‍ അംഗങ്ങളാണ്.അന്വേഷണവുമായി ബന്ധപ്പെട്ട് എന്‍.ഐ.എ ഇതിനോടകം നിരവധി റെയ്ഡുകള്‍ നടത്തിയിട്ടുണ്ട്.