Trending Now

കേരള ഡെമോക്രാറ്റിക് പാർട്ടി (കെഡിപി) : പത്തനംതിട്ട കൺവെൻഷൻ ഈ മാസം 20ന്

Spread the love

 

konnivartha.com : കേരള ഡെമോക്രാറ്റിക് പാർട്ടി (കെഡിപി) പത്തനംതിട്ട ജില്ലാ പ്രവർത്തക കൺവെൻഷൻ ഈ മാസം 20ന് പത്തനംതിട്ടയിൽ വച്ച് നടത്തുന്നതിന്‍റെ ഭാഗമായി ആലോചനായോഗം, ജില്ലാ പ്രസിഡണ്ട് ബാബു വെമ്മേലിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ, പബ്ലിസിറ്റി, റിസപ്ഷൻ, ട്രാൻസ്പോർട്ട്, ഫുഡ്, ഫിനാൻസ് തുടങ്ങിയ സബ് കമ്മിറ്റികൾ രൂപീകൃതമായി.

ആഘോഷങ്ങളും ആർഭാടങ്ങളും മതിയാക്കി പൊതുജന ആവശ്യങ്ങൾക്ക് പ്രാതിനിത്യം നൽകി ഇടതു സർക്കാർ ഭരണം സുതാര്യമാക്കണമെന്ന് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.നവ കേരളാ സദസ്സ്, നുണ കേരളാ സദസായി അധ:പതിച്ചിരിക്കുന്നുവെന്ന് യോഗം വിലയിരുത്തി.

അഡ്വക്കേറ്റ് മാത്യു ജോർജ്, അനീഷ് തോമസ്, സണ്ണി ചെറുകര, സദാശിവൻ, പ്രസാദ് മാത്യു, മാത്യു മനാത്രയിൽ, റെജി മല്ലപ്പള്ളി, സിജിമോൾ, പൊന്നമ്മ കൂനമ്മാവ് തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു . അനീഷ് തോമസ് നന്ദി രേഖപ്പെടുത്തി

error: Content is protected !!