
അച്ചൻകോവിൽ കോട്ടവാസൽ ഭാഗത്ത് വിദ്യാർഥിസംഘം മഴയെത്തുടർന്ന് വനത്തില്‍ കുടുങ്ങി. പഠനയാത്രയ്ക്ക് പോയ 32 വിദ്യാര്‍ഥികളും രണ്ട് അധ്യാപകരുമാണ് വനത്തില്‍ കുടുങ്ങിയത്. തൂവല്മലയിലാണ് ഇവര്‍ കുടുങ്ങിയത് .
വിദ്യാര്‍ഥികള്‍ സുരക്ഷിതരാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഇവരെ പുറത്തെത്തിക്കാനുള്ള ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും കൊല്ലം ജില്ലാ കളക്ടര്‍.എന്‍ ദേവീദാസ് അറിയിച്ചു.മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പ് സ്കൗട്ട് ആന്‍ഡ് ഗൈഡ്സിന്റെ പഠനയാത്രയുടെ ഭാഗമായിട്ടായിരുന്നു കുട്ടികള്‍ അച്ചന്‍കോവിലിലേക്കെത്തിയത്. കൂടുതല്‍ പേരും പ്ലസ് ടു വിദ്യാര്‍ഥികളാണ്.