Trending Now

ശബരിമല കീഴ് ശാന്തിയുടെ സഹായി രാംകുമാര്‍ (42)ഹൃദയസ്തംഭനമൂലം മരിച്ചു

Spread the love

 

konnivartha.com: ശബരിമല കീഴ് ശാന്തിയുടെസഹായി രാംകുമാര്‍ (42) ഹൃദയസ്തംഭനമൂലം മരിച്ചു. തമിഴ്‌നാട് കുംഭകോണം സ്വദേശിയാണ് രാംകുമാര്‍.കീഴ് ശാന്തി നാരായണന്‍ നമ്പൂതിരിയുടെ സഹായിയായിരുന്നു രാംകുമാര്‍.വ്യാഴാഴ്ച പുലര്‍ച്ചെ വിശ്രമ മുറിയില്‍ കുഴഞ്ഞു വീണ നിലയില്‍ കണ്ടെത്തുകയായിരുന്നു.

ഉടന്‍ തന്നെ സന്നിധാനം ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചു.
പുലര്‍ച്ചെ 2.30ന് സന്നിധാനം ആശുപത്രിയില്‍ മരണം സ്ഥിരീകരിച്ചു.
പരേതനായ ജയറാം- രമീല ദമ്പതികളുടെ മകനാണ് രാംകുമാര്‍. ഭാര്യ: മഹേശ്വരി മക്കള്‍: അയ്യപ്പന്‍, യോഗീശ്വരി.

error: Content is protected !!