Trending Now

മുഖ്യമന്ത്രിയും ഗവർണറും തമ്മില്‍ ഉള്ള കുടുംബ കലഹം വീട്ടില്‍ തീര്‍ക്കണം

Spread the love

 

konnivartha.com: ഏറെ ദിവസമായി കേരള മുഖ്യമന്ത്രിയും കേരള ഗവർണറും തമ്മില്‍ മത്സരം ആണ് .ആരാണ് വലിയത് എന്ന് . ഇരു വിഭാഗവും അയയുന്നില്ല എന്ന് മാത്രം അല്ല കൂടുതല്‍ കലഹം മുറുകി . ഇരുവരും കേരളം എന്ന കുടുംബത്തിലെ നാഥന്‍മാര്‍ ആണ് .

 

ഗവർണര്‍ മുത്തശ്ശന്‍ ആണെങ്കില്‍ മുഖ്യമന്ത്രി കേരളത്തിലെ നാഥന്‍ ആണ് . ഒരു കുടുംബം വെറുതെ കിടന്നു കലഹിക്കുന്നു . ഈ കലഹം ഊതി പെരുപ്പിച്ചു വലിയൊരു ഭീകര സംസ്ഥാനമായി കേരളത്തെ ഇരുവരും മാറ്റരുത് . കേരളം സമാധാനം കാംഷിക്കുന്ന ചെറിയൊരു സംസ്ഥാനം ആണ് . ഇവിടെ സമാധാനമായി കഴിയുന്ന സാധാരണ ജനതയെ ഇരുവരുടെയും അധികാര മുഷ്ക് കാട്ടി വീട്ടില്‍ ഇരുത്തരുത് .

അധികാരം അത് ജനം വോട്ട് ചെയ്തു നല്‍കിയത് ആണ് .ആ ജനതയെ കനക സിംഹാസനം കാട്ടി വിരട്ടിയാല്‍ ജന മനസ്സില്‍ വിദ്വേഷം നിറയും അത് ഞങ്ങള്‍ ജനത വോട്ടിലൂടെ മറുപടി തരും . കേരള സര്‍ക്കാരും കേന്ദ്രം സര്‍ക്കാരും ജനത്തിന് ഒരു പോലെ ആണ് . അവിടെ ആര് ഭരിച്ചാലും ജനത്തിന് നന്മ വേണം വികസനം വേണം . ഞാന്‍ ആണ് വലിയവന്‍ എന്ന ചിന്ത ഉപേക്ഷിക്കാന്‍ നമ്മുടെ മുന്‍ഗാമികള്‍ തന്ന ഉപദേശം മറന്ന പുതു തലമുറ കാട്ടി കൂട്ടുന്ന സമര മുറകള്‍ ആര്‍ക്ക് വേണ്ടി . ജനങ്ങള്‍ക്ക്‌ വേണ്ടി അല്ല അതാതു രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വേണ്ടി .അവരുടെ നിലനില്‍പ്പിനു വേണ്ടി . ഇരു കൂട്ടരും സ്വയം ആലോചിക്കുക . നല്ലത് ആണോ ഈ രീതി എന്ന് .സാധാരണ ആളുകള്‍ വെറുത്തു രാഷ്ട്രീയം . രാഷ്ടീയം കേരളത്തില്‍ അമിതമായി പിടിമുറുക്കി ജനതയെ ശ്വാസം മുട്ടിച്ചു കൊല്ലരുത് . ദയവായി ജനതയെ ഉപദ്രവിക്കരുത് .

error: Content is protected !!