Trending Now

കുട്ടികളുടെ വ്യക്തിവികാസത്തില്‍ എസ് പി സി പദ്ധതി വലിയ പങ്ക് വഹിക്കുന്നു: ഡെപ്യൂട്ടി സ്പീക്കര്‍

Spread the love

കുട്ടികളുടെ വ്യക്തിവികാസത്തില്‍ എസ് പി സി പദ്ധതി വലിയ പങ്ക് വഹിക്കുന്നു: ഡെപ്യൂട്ടി സ്പീക്കര്‍: എസ്പിസി ജില്ലാതല ക്യാമ്പ് ആരംഭിച്ചു

കുട്ടികളുടെ വ്യക്തിവികാസത്തില്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി വലിയ പങ്ക് വഹിക്കുന്നുവെന്ന് ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. കടമ്പനാട് കെ ആര്‍ കെ പി എം സ്‌കൂളില്‍ നടക്കുന്ന സ്റ്റുഡന്റ് പോലീസ് കേഡറ്റ് ജില്ലാതല ക്യാമ്പ് ഹൃദ്യം 2023 ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പ്ലസ് ടു പരീക്ഷയില്‍ മികച്ച വിജയം നേടിയ എസ് പി സി കേഡറ്റുകളെ ഡെപ്യൂട്ടി സ്പീക്കര്‍ ചടങ്ങില്‍ ആദരിച്ചു. ക്യാമ്പ് 31ന് അവസാനിക്കും.

നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി കെ.എ വിദ്യാധരന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ വി. രാജു, എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ വി എ സലിം, സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി ആര്‍ ജോസ്, കെ എന്‍ അനില്‍കുമാര്‍, ആര്‍ ജയരാജ്, ജി. വിഷ്ണു, ജി ലക്ഷ്മിക്കുട്ടിയമ്മ, പി ശ്രീലക്ഷ്മി, ജി സുരേഷ് കുമാര്‍, തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!