
ഏകാരോഗ്യപദ്ധതിയുടെ ഭാഗമായി കമ്മ്യുണിറ്റി മെന്റര്‍മാര്‍ക്കുള്ള പരിശീലനപരിപാടി നെടുമ്പ്രം ഗ്രാമപഞ്ചായത്തില്‍ സംഘടിപ്പിച്ചു. രണ്ട് ദിവസങ്ങളിലായി നടന്ന പരിപാടിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പ്രസന്നകുമാരി ടീച്ചര്‍ നിര്‍വഹിച്ചു.
വൈസ് പ്രസിഡന്റ് ശൈലേഷ് മങ്ങാട്ട് അധ്യക്ഷത വഹിച്ച ചടങ്ങില്‍ അംഗങ്ങളായ ഗിരീഷ് കുമാര്‍, വൈശാഖ്, ഗ്രേസി അലക്‌സാണ്ടര്‍, തോമസ് ബേബി, പ്രീതി, ജിജോ ചെറിയാന്‍, ജില്ലാ ആര്‍ദ്രം നോഡല്‍ ഓഫീസര്‍ ഡോ. അംജിത്, കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. ജൂലി ജോര്‍ജ്, ഡോ.അഭിനേഷ് ഗോപന്‍ (ആയൂര്‍വേദം), ഡോ. നിമില (വെറ്റിനറി), എന്നിവര്‍ പങ്കെടുത്തു. ജില്ല മെന്റര്‍ സുരേഷ്‌കുമാര്‍, കുറ്റപ്പുഴ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ശ്രീകല എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.