ആംബുലന്‍സ്സുകളെ പിടിക്കാന്‍ : മോട്ടോർ വാഹന വകുപ്പ് സ്പെഷ്യൽ ഡ്രൈവ് നടത്തും

Spread the love

 

konnivartha.com: ആംബുലൻസുകളുടെ ദുരുപയോഗം, അനധികൃത സർവീസ്, അത്യാവശ്യഘട്ടങ്ങിലല്ലാതെ അമിത വേഗത, അലക്ഷ്യമായ ഡ്രൈവിങ്, അനാവശ്യമായി ഹോൺ, സൈറൺ എന്നിവ ഉപയോഗിക്കുക, ഭൗതിക ശരീരം വഹിച്ചുകൊണ്ടു പോകുന്ന വാഹനങ്ങളിൽ സൈറൺ, ഹോൺ എന്നിവ ഉപയോഗിക്കുക, മദ്യം, മറ്റു ലഹരി പദാർഥങ്ങൾ എന്നിവ ഉപയോഗിച്ചുകൊണ്ട് വാഹനമോടിക്കൽ തുടങ്ങിയ നിയമ ലംഘനങ്ങൾ കണ്ടെത്തി നടപടി സ്വീകരിക്കുന്നതിന് മോട്ടോർ വാഹന വകുപ്പ് സ്പെഷ്യൽ ഡ്രൈവ് നടത്തും.

ജനുവരി 10 മുതൽ സംസ്ഥാനത്തുടനീളം ‘ഓപ്പറേഷൻ സേഫ്റ്റി ടു സേവ് ലൈഫ്’ എന്ന പേരിലാണ് സ്പെഷ്യൽ ഡ്രൈവ് നടത്തുന്നത്.

error: Content is protected !!