Trending Now

നെയ്ത്ത് പരിശീലന കളരി ഉദ്ഘാടനം ചെയ്തു

Spread the love

അടൂര്‍ നെല്ലിക്കാമുരുപ്പ് ഈറ്റ സ്വയം സഹായസംഘത്തിന് അനുവദിച്ചിട്ടുള്ള തഴ നെയ്ത്ത് പരിശീലനകളരി പാലമുക്കില്‍ ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു.

 

പത്ത് അംഗങ്ങള്‍ക്കാണ് ഈറ, തഴ നെയ്ത്ത് എന്നിവയില്‍ പരിശീലനം നല്‍കുന്നത്. സാംസ്‌കാരിക വകുപ്പിന്റെ സഹകരണത്തോടെ നടത്തുന്ന പരിശീലനകളരി ഫെബ്രുവരി അഞ്ചിന് സമാപിക്കും.

ചടങ്ങില്‍ വാസ്തു വിദ്യാഗുരുകുലം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പി. എസ്. പ്രിയദര്‍ശന്‍ മുഖ്യപ്രഭാഷണം നടത്തി. ഏഴംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. എസ്. ആശ, പഞ്ചായത്ത് അംഗം ബാബു ജോണ്‍, രാധ മോഹന്‍, രേഖ ബാബു, ഷീജ ശങ്കര്‍, ഷൈജ ഓമനക്കുട്ടന്‍, ഗീത ശിവപ്രസാദ്, ഗംഗകുമാരി തുടങ്ങിയവര്‍ പങ്കെടുത്തു

error: Content is protected !!