Trending Now

മകരമാസ പൂജ : ജനുവരി 16 മുതൽ 20 വരെയുള്ള വെർച്വൽ ക്യൂ ബുക്കിംഗ് ആരംഭിച്ചു

Spread the love

 

konnivartha.com: മകരമാസ പൂജാ സമയത്തെ ശബരിമല ദർശനത്തിനായുള്ള വെർച്ചൽ ക്യൂ ബുക്കിംഗ് ആരംഭിച്ചു. ജനുവരി 16 മുതൽ 20 വരെയുള്ള ദിവസങ്ങളിലേക്കാണ് ബുക്കിംഗ് ആരംഭിച്ചിട്ടുള്ളത്.

ജനുവരി 16ന് 50,000 പേർക്കും 17 മുതൽ 20 വരെ പ്രതിദിനം 60,000 പേർക്കും ദർശനത്തിനായി ബുക്ക് ചെയ്യാം. ഈ ദിവസങ്ങളിൽ പമ്പ, നിലക്കൽ, വണ്ടിപ്പെരിയാർ എന്നീ മൂന്ന് കേന്ദ്രങ്ങളിൽ മാത്രം സ്പോട്ട് ബുക്കിംഗ് അനുവദിക്കുമെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത് അറിയിച്ചു.

error: Content is protected !!