Trending Now

കെല്‍ട്രോണ്‍ ജേണലിസം പഠനം; 25 വരെ അപേക്ഷിക്കാം

Spread the love

 

konnivartha.com: കെല്‍ട്രോണിന്റെ പോസ്റ്റ്ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ ജേണലിസം കോഴ്സിലേക്ക് ജനുവരി 25 വരെ അപേക്ഷിക്കാം. കോഴിക്കോട്, തിരുവനന്തപുരം കേന്ദ്രങ്ങളിലേക്കാണ് അപേക്ഷകള്‍ ക്ഷണിച്ചിട്ടുള്ളത്. പത്രം, ടെലിവിഷന്‍, സോഷ്യല്‍മീഡിയ , ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജിന്‍സ് എന്നിവയില്‍ അധിഷ്ഠിതമായ ജേണലിസം, മൊബൈല്‍ ജേണലിസം, ആങ്കറിങ്, ന്യൂസ്‌ക്യാമറ, വീഡിയോ എഡിറ്റിംഗ് തുടങ്ങിവയില്‍ പരിശീലനം ലഭിക്കും.

പഠനത്തോടൊപ്പം മാധ്യമസ്ഥാപനങ്ങളില്‍ നിബന്ധനകള്‍ക്ക് വിധേയമായി ഇന്റേണ്‍ഷിപ്പ് ചെയ്യുവാന്‍ അവസരം ലഭിക്കും. വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പ്ലേസ്മെന്റ് അസിസ്റ്റന്‍സും നല്‍കും. ഉയര്‍ന്ന പ്രായപരിധി 30 വയസ്. ഫോണ്‍: 954495 8182.

വിലാസം: കെല്‍ട്രോണ്‍നോളേജ് സെന്റര്‍, മൂന്നാംനില, അംബേദ്ക്കര്‍ ബില്‍ഡിങ്ങ്, റെയില്‍വേ സ്റ്റേഷന്‍ ലിങ്ക്റോഡ്, കോഴിക്കോട്. 673 002.
വിലാസം: കെല്‍ട്രോണ്‍ നോളേജ്സെന്റര്‍, രണ്ടാംനില, ചെമ്പിക്കളം ബില്‍ഡിങ്ങ്, ബേക്കറിജംഗ്ഷന്‍, വഴുതക്കാട്, തിരുവനന്തപുരം, 695 014.

error: Content is protected !!