Trending Now

ബി കെ എം യു കോന്നി വില്ലേജ് ഓഫീസ് ധർണ്ണ സംഘടിപ്പിച്ചു

Spread the love

 

konnivartha.com/ കോന്നി : ക്ഷേമ പെൻഷൻ കുടിശിക വിതരണം ചെയ്യുക,പിരിഞ്ഞു പോയ തൊഴിലാളികൾക്ക് അധിവർഷ ആനുകൂല്യം നൽകുക, ആനുകൂല്യങ്ങൾ കാലോചിതമായി പരിഷ്കരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ബി കെ എം യു കോന്നി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കോന്നി വില്ലേജ് ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച ധർണ്ണ സി പി ഐ കോന്നി മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി എ ദീപകുമാർ ഉത്ഘാടനം ചെയ്തു.

സി പി ഐ കോന്നി താഴം ലോക്കൽ സെക്രട്ടറി സി കെ ശാമുവൽ അധ്യക്ഷത വഹിച്ചു.കോന്നി ലോക്കൽ സെക്രട്ടറി സി ജെ റെജി,മണ്ഡലം കമ്മറ്റി അംഗം എ സോമശേഖരൻ,ലോക്കൽ അസിസ്റ്റന്റ് സെക്രട്ടറി വിനീത് കോന്നി, കിസാൻ സഭ കോന്നി മണ്ഡലം സെക്രട്ടറി ഡോ രാജൻ, ചിറ്റാർ ആനന്ദൻ, എ ഐ വൈ എഫ് കോന്നി മണ്ഡലം സെക്രട്ടറി പ്രദീപ്‌ കുമാർ, ഗ്രാമപഞ്ചായത്ത് അംഗം ജോയ്സ് എബ്രഹാം, ബെന്നി വർഗീസ്, ഹരികുമാർ, സുനിൽ ഖാൻ, കാർത്തിക എസ് പിള്ള, മല്ലിക സോമൻ തുടങ്ങിയവർ പങ്കെടുത്തു.

error: Content is protected !!