Trending Now

കെ ആർ ടി എ സംസ്ഥാന സമ്മേളനം: പോസ്റ്റർ പ്രചരണത്തിന് തുടക്കം

Spread the love

 

konnivartha.com: കെ ആർ ടി എ (കേരള റിസോഴ്സ് ടീച്ചേഴ്സ് അസോസിയേഷൻ) സംസ്ഥാന സമ്മേളനം പോസ്റ്റർ പ്രചരണത്തിന് റാന്നിയിൽ തുടക്കമായി.കെ.എസ്.ടി.എ ജില്ലാ കമ്മിറ്റി അംഗം എഫ്. അജിനി പ്രചാരണ പരിപാടി ഉദ്ഘാടനം ചെയ്തു.

കെ.ആർ. റ്റി.എ ജില്ലാ എക്സിക്യൂട്ടീവ് സീമ എസ്.പിള്ള, ഹിമമോൾ സേവ്യർ, റിയ മോൾ റോയ്, കെ.എസ്.ടി.എ ഭാരവാഹികളായ ഷാജി എ. സലാം, ഷാജി തോമസ് എന്നിവർ പങ്കെടുത്തു. മതനിരപേക്ഷ സമൂഹം, ഭിന്നശേഷി സൗഹൃദ നവകേരളം എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് കെആർ. ടി. എ അഞ്ചാമത് സംസ്ഥാന സമ്മേളനം ജനുവരി 25,26 തീയതികളിൽ കൊല്ലത്ത് നടക്കുന്നു.

പൊതുസമ്മേളനം സിപിഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റം എം. സ്വരാജ് ഉദ്ഘാടനം ചെയ്യും .പ്രതിനിധി സമ്മേളനം ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ മനോജ് ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിന്റെ ഭാഗമായി പതാകജാഥ, പ്രകടനം, പൊതുസമ്മേളനം , സാംസ്കാരിക സദസ്സ് ,പ്രതിനിധി സമ്മേളനം എന്നിവ നടത്തും.

ചിത്രം.കേരള റിസോഴ്സ് ടീച്ചേഴ്സ് അസോസിയേഷൻ (കെ.ആർ ടി എ )സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായുള്ള പോസ്റ്റർ പ്രചാരണ പരിപാടി റാന്നി-പഴവങ്ങാടിയിൽ കെഎസ്ടിഎ ജില്ലാ കമ്മിറ്റിയംഗം എഫ് അജിനി ഉദ്ഘാടനം ചെയ്യുന്നു.

error: Content is protected !!