Trending Now

കോന്നിയിലെ 6 സർക്കാർ സ്കൂളിൽ സ്കൂൾ വാൻ വിതരണം ചെയ്തു

Spread the love

 

konnivartha.com/ കോന്നി :കോന്നി നിയോജക മണ്ഡലത്തിലെ 6 സർക്കാർ സ്കൂളിൽ അഡ്വ.കെയു ജനീഷ് കുമാർ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച സ്കൂൾ വാൻ വിതരണം ചെയ്തു.

ഗവ.വോക്കഷണൽ ഹയർ സെക്കൻഡറി സ്കൂൾ,കൂടൽ, ഗവ. എൽ പി എസ്,മുറിഞ്ഞകൽ, കൂടൽ
, ഗവ.ഹയർ സെക്കൻഡറി സ്കൂൾ,മാങ്കോട്, ഗവ.എൽപി സ്ക്കൂൾ,കോന്നി ജെഎംപി ഹൈസ്ക്കൂൾ,മലയാലപ്പുഴ. ഗവ.ഹയർ സെക്കൻഡറി സ്ക്കൂൾ,മാരൂർ എന്നീ സ്കൂളുകളിലാണ് സ്കൂൾ വാഹനം അനുവദിച്ചത്.

വാഹനത്തിന്റെ താക്കോൽ കൈ മാറ്റം അഡ്വ.കെ യു ജനീഷ് കുമാർ എംഎൽനിർവ്വഹിച്ചു.
വിവിധ സ്കൂളുകളിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത്‌ പ്രസിഡന്റ്മാരായ ടി വി പുഷ്പ വല്ലി, അനി സാബു, പ്രീജ.പി. നായർ,രാജഗോപാലൻ നായർ , ജില്ലാ പഞ്ചായത്ത്‌ അഗം ബീന പ്രഭ, ജന പ്രധിനിധികൾ, പ്രധാന അധ്യാപകർ, പി. ടി. എ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.

error: Content is protected !!