തിരുനെല്ലി ഭാഗത്ത് കാട്ടാന : വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും അവധി

Spread the love

 

തിരുനെല്ലിയിലും മാനന്തവാടിയിലെ 4 ഡിവിഷനിലും ചൊവ്വാഴ്ചയും വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് കളക്ടര്‍ അവധി പ്രഖ്യാപിച്ചു.

തിരുനെല്ലി ഭാഗത്ത് കാട്ടാനയുടെ സാന്നിദ്ധ്യമുള്ളതിനാൽ സുരക്ഷാ കാരണങ്ങളാൽ തിരുനെല്ലി പഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മാനന്തവാടി നഗരസഭയിലെ കുറുക്കൻ മൂല (ഡിവിഷൻ 12 ), കുറുവ (13), കാടംകൊല്ലി (14), പയ്യമ്പള്ളി (15) ഡിവിഷനുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും (ഫെബ്രുവരി 13 ) അവധി പ്രഖ്യാപിച്ചു.

മാനന്തവാടി പടമലയില്‍ അജീഷിനെ ആക്രമിച്ചുകൊലപ്പെടുത്തിയ ബേലൂര്‍ മഖ്‌നയെന്ന കാട്ടാനയെ പിടികൂടാനുള്ള ശ്രമം ഞായറാഴ്ച വൈകീട്ടോടെ നിര്‍ത്തിവെച്ചിരുന്നു. കാട്ടാന പിടിതരാതെ നീങ്ങിക്കൊണ്ടിരിക്കുന്നതിനാല്‍ മയക്കുവെടിവെക്കാന്‍ സാധിക്കാത്തതിനാലാണ് ശ്രമം താത്കാലികമായി നിര്‍ത്തിയത്. ചൊവ്വാഴ്ച ശ്രമം പുനരാരംഭിക്കുമെന്ന് സി.സി.എഫ്. അറിയിച്ചിരുന്നു.