
konnivartha.com: കോന്നി വനം ഡിവിഷന്‍റെ ഭാഗമായ കുമ്മണ്ണൂർ മേഖലയില്‍ വനത്തില്‍ തീപിടിത്തം ഉണ്ടായി .ഏക്കര്‍ കണക്കിന് വനം കത്തി നശിച്ചു .
തീ പിടിത്തം ഉണ്ടായത് വനപാലകര്‍ സ്ഥിരീകരിച്ചു . ഇന്ന് രാത്രി ആണ് തീ പടര്‍ന്നത് . മല മുകളില്‍ ആണ് തീ ആദ്യം കണ്ടത് . ഇപ്പോള്‍ വലിയ രീതിയില്‍ തീ പടരുന്നു . വനം കത്തുന്നു .ബന്ധപെട്ട വനം ജീവനക്കാര്‍ക്ക് കോന്നി വാര്‍ത്ത വിവരം കൈമാറി