Trending Now

ഗ്രാമവൃക്ഷത്തിലെ കുയില്‍ ആസ്വാദനക്കുറിപ്പ് മത്സരവിജയികള്‍

Spread the love

 

konnivartha.com; പത്തനംതിട്ട: പ്രസ് ക്ലബ് ലൈബ്രറി ആന്‍ഡ് മീഡിയ റിസര്‍ച്ച് സെന്റര്‍, ദേശത്തുടി സാംസ്‌കാരിക കൂട്ടായ്മ, ഫിലിം ലവേഴ്‌സ് ക്ലബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടത്തിയ ഗ്രാമവൃക്ഷത്തിലെ കുയില്‍ സിനിമാ പ്രദര്‍ശനത്തോട് അനുബന്ധിച്ചുള്ള ആസ്വാദന കുറിപ്പ് രചനാ മത്സരത്തില്‍ ചെന്നീര്‍ക്കര എസ്.എന്‍.ഡി.പിഎച്ച്.എസ്.എസിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിനി സാന്ദ്രാ സന്തോഷ് ഒന്നാം സ്ഥാനം നേടി.

മുട്ടത്തുകോണം എസ്.എന്‍.ഡി.പി.എച്ച്.എസ്.എസിലെ അനാമിക സുരാജിനാണ് രണ്ടാം സ്ഥാനം. മുട്ടത്തുകോണം എസ്.എന്‍.ഡി.പി.എച്ച്.എസ്.എസിലെ ആര്‍. കിഷോര്‍, അട്ടച്ചാക്കല്‍ സെന്റ് ജോര്‍ജ് വി.എച്ച്.എസ്.എസിലെ ആറാം ക്ലാസ് വിദ്യാര്‍ഥികളായ ഐറിന്‍ മരിയ, എസ്. ശ്രീശാന്ത് എന്നിവര്‍ പ്രോത്സാഹന സമ്മാനം നേടി.

മാര്‍ച്ച്ഒമ്പതിന് രാവിലെ 10.30 ന് പത്തനംതിട്ട പ്രസ് ക്ലബ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ പ്രസ് ക്ലബ് പ്രസിഡന്റ് സജിത്ത് പരമേശ്വരന്‍ സമ്മാന വിതരണം നടത്തും. രഘുനാഥന്‍ ഉണ്ണിത്താന്‍ അധ്യക്ഷത വഹിക്കും. ജി. വിശാഖന്‍, എം.എസ്. സുരേഷ്, ജിനു ഡി. രാജ്, ഉണ്ണികൃഷ്ണന്‍ പൂഴിക്കാട്, രാജേഷ് ഓമല്ലൂര്‍, പ്രസ് ക്ലബ് ലൈബ്രറി സെക്രട്ടറി ബിജു കുര്യന്‍ എന്നിവര്‍ സംസാരിക്കും .

error: Content is protected !!