പ്രമാടം നാലാം വാര്‍ഡില്‍ പച്ചക്കറി വികസന പദ്ധതിയുടെ ഉദ്ഘാടനം നടന്നു

Spread the love

 

konnivartha.com: പ്രമാടം ഗ്രാമപഞ്ചായത്തില്‍ വാർഷിക പദ്ധതി 2023 -24 ല്‍ ഉള്‍പ്പെടുത്തി വെട്ടൂര്‍ നാലാം വാര്‍ഡില്‍ പച്ചക്കറി വികസന പദ്ധതികളുടെ ഭാഗമായി പച്ചക്കറി തൈകളുടെയും ഫൈബർ ചട്ടികളുടെയും വിതരണം നടന്നു.

 

വാർഡ് മെമ്പർ വി ശങ്കർ ഉദ്ഘാടനം ചെയ്തു.ആർ രാമാനന്ദൻ നായർ, മേഴ്സി ടീച്ചർ, ലൗലി രാജൻ,ഉഷാകുമാരി, മോഹനൻ, ബാബു,ശ്രീകുമാരി അമ്മ എന്നിവർ നേതൃത്വം നൽകി

Related posts