Trending Now

കേരള കൗൺസിൽ ഓഫ് ചർച്ചസ് തണ്ണിത്തോട് സോൺ രൂപീകരണ യോഗം മാർച്ച് 10 ന്

Spread the love

 

konnivartha.com/ കോന്നി:കെ.സി.സി. യുടെ തണ്ണിത്തോട് പഞ്ചായത്തിലെ സോൺ രൂപീകരണയോഗവും സോൺ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും 2024 മാർച്ച് 10 ഞായറാഴ്ച‌ വൈകിട്ട് 3.00 ന് തേക്കുതോട് സെൻ്റ് തോമസ് മാർത്തോമ്മാ പള്ളിയിൽ നടക്കും .

കെസിസി ജനറൽ സെക്രട്ടറി ഡോ:പ്രകാശ് പി തോമസ് ഉദ്ഘാടനം നിർവഹിക്കുകയും കെ സി സി കേന്ദ്ര എക്സിക്യൂട്ടീവ് അംഗവും പത്തനംതിട്ട ജില്ല കോ-ഓർഡിനേറ്റർ ജാൻസി പീറ്റർ, KCC ഭാരവാഹികൾ, വിവിധ സഭകളിലെ വൈദികർ, ചുമതലകാർ, സംഘടന പ്രതിനിധികൾ, എക്യൂമിനിക്കൽ പ്രതിനിധി, ഈ യോഗത്തിൽ പങ്കെടുക്കുന്നതുമാണ്. കൂടുതൽ വിവരങ്ങൾക്ക് 984644 1828 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

കേരളാ കൗൺസിൽ ഓഫ് ചർച്ചസ്

കേരളത്തിലെ ക്രൈസ്‌തവ സഭകളുടെയും ക്രിസ്‌തീയ സംഘടനകളുടെയും ഔദ്യോഗിക അഫിലിയേഷനുള്ള ഏക സഭൈക്യ പ്രസ്ഥാനമാണ് കേരളാ കൗൺസിൽ ഓഫ് ചർച്ചസ് (KCC). വിവിധ സഭകൾക്കിടയിൽ പരസ്‌പര ധാരണ വളർത്തുക, പൊതു താത്പര്യമുള്ള രംഗങ്ങളിൽ ഒന്നിച്ചു പ്രവർത്തിക്കുവാൻ സഭകളെ പ്രേരിപ്പിക്കുക സമൂഹത്തിൽ സഭകളുടെ വിവിധ ശുശ്രൂഷ കൾ ക്രോഡീകരിക്കുക, നീതിക്കും സമാധാനത്തിനും വേണ്ടി യോജിച്ചു പ്രവർത്തിക്കുവാൻ സഭകളെ ഉത്തേജിപ്പിക്കുക, ഉത്തമ ക്രിസ്തീയ സാക്ഷ്യത്തിനായി ക്രൈസ്‌തവ സഭകൾ കൈകോർത്ത് ദൈവരാജ്യം പ്രഘോഷിക്കുക എന്നിവ കെ. സി.സി. യുടെ പ്രവർത്തനത്തിൽ ലക്ഷ്യമിടുന്നു.

കെ.സി.സി. യുടെ ഭരണഘടന പ്രകാരമുള്ള പ്രാദേശിക ഘടകം സോണുകൾ ആണ്. ഒരു പഞ്ചായത്ത്/ മുനിസിപ്പാലിറ്റി ആണ് സോണുകളുടെ പ്രവർത്തന പരിധി. കോർപ്പറേഷൻ പരിധിയിൽ ഒന്നിൽക്കൂടുതൽ സോണുകൾ രൂപീകരിക്കാവുന്നതാണ്.

 

 

error: Content is protected !!