അടൂര്‍-കോയമ്പത്തൂര്‍ ഇന്റര്‍സ്റ്റേറ്റ് സര്‍വീസ് ആരംഭിച്ചു

Spread the love

 

 

konnivartha.com:   പുതുതായി ആരംഭിച്ച അടൂര്‍-കോയമ്പത്തൂര്‍ ഇന്റര്‍സ്റ്റേറ്റ് ബസ് സര്‍വീസിന്റെ ഉദ്ഘാടനം ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍വഹിച്ചു. കൃത്യമായ പ്ലാനിങ്ങും ശരിയായ മാനേജ്മെന്റും കെഎസ്ആര്‍ടിസിയെ ശരിയായ ട്രാക്കിലെത്തിക്കുമെന്നും ഫ്ളാഗ്ഓഫ് നിര്‍വഹിച്ച അദേഹം പറഞ്ഞു.

അടൂരില്‍ നിന്നും പുറപ്പെട്ട് കോട്ടയം, മൂവാറ്റുപുഴ, തൃശൂര്‍, പാലക്കാട്, വാളയാര്‍ വഴിയാണ് കോയമ്പത്തൂരില്‍ എത്തുന്നത്. അടൂരില്‍ നിന്ന് രാവിലെ 5.10നും കോയമ്പത്തൂരില്‍ നിന്ന് വൈകിട്ട് 5.10നുമാണ് ബസ് പുറപ്പെടുക.

ചടങ്ങില്‍ അടൂര്‍ നഗരസഭ ചെയര്‍പേഴ്സണ്‍ ദിവ്യ റെജി മുഹമ്മദ്, ബ്ലോക്ക് പഞ്ചായത്തംഗം റോഷന്‍ ജേക്കബ്, മുന്‍ നഗരസഭാ ചെയര്‍മാന്‍ ഡി സജി, റെജി കെ നൈനാന്‍, സജു അലക്സാണ്ടര്‍, കണ്‍ട്രോളിംഗ് ഇന്‍സ്പെക്ടര്‍ രാജേഷ്, യൂണിയന്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!