
konnivartha.com : കോന്നി മേഖലയില്‍ വാഹനാപകടം കൂടുന്നു . അമിത വേഗത ആണ് കാരണം . അമിത വേഗത നിയന്ത്രിക്കാന്‍ അധികാര സ്ഥാനത്ത് ഉള്ളവരുടെ നടപടി ഇല്ല . ഇന്ന് രാത്രി കോന്നി ചൈനാമുക്കിനു സമീപം കെ എസ് ആര്‍ ടി സി ബസ്സും കാറും കൂട്ടിയിടിച്ചു .
കാറിന്‍റെ മുന്‍വശം പൂര്‍ണ്ണമായും തകര്‍ന്നു .കാറിലെ യാത്രികര്‍ക്ക് പരിക്ക് പറ്റി . റോഡില്‍ ഒഴുകിയ ഡീസല്‍ അഗ്നി ശമന രക്ഷാ വിഭാഗം എത്തി വെള്ളം ഒഴിച്ച് നീക്കി . കഴിഞ്ഞ മാസവും ഇവിടെ വാഹനങ്ങള്‍ കൂട്ടി ഇടിച്ചു .അയ്യപ്പന്മാരുടെ വാഹനങ്ങള്‍ ആണ് അന്ന് ഇടിച്ചത് . പേരൂര്‍കുളത്ത് വാഹനാപകടം ഒരാളുടെ മരണത്തിനു ഇടയാക്കിയിരുന്നു .
റോഡു പണികള്‍ കഴിഞ്ഞതോടെ മാസത്തില്‍ അഞ്ചു വാഹനാപകടം എങ്കിലും കോന്നിയില്‍ ഉണ്ട് . കൂടല്‍ ,മുറിഞ്ഞകല്‍ , ചിറ്റൂര്‍ മുക്ക് , ഈട്ടിമൂട്ടില്‍ പടി , മൈലപ്ര , മേഖലയില്‍ ആണ് വാഹനാപകടം കൂടുതല്‍ ആയി ഉള്ളത് . എത്രയും വേഗം സുരക്ഷാ നടപടി ഉണ്ടായില്ല എങ്കില്‍ നിരത്തില്‍ ജീവന്‍ പൊലിയും