Trending Now

കാട്ടാന ആക്രമണത്തിൽ പത്തനംതിട്ട തുലാപ്പള്ളിയില്‍ ഗൃഹനാഥന്‍ മരിച്ചു

Spread the love

 

konnivartha.com: പത്തനംതിട്ട തുലാപ്പള്ളിയിൽ കാട്ടാന ആക്രമണത്തിൽ സ്വന്തം വീടിന്റെ മുറ്റത്ത് ഗൃഹനാഥന് ദാരുണാന്ത്യം. തുലാപ്പള്ളി പുളിയൻകുന്നുമല സ്വദേശി ബിജു (58) ആണ് മരിച്ചത്.

വീട്ടുമുറ്റത്ത് നിന്ന് അനക്കം കേട്ട് പുറത്ത് ഇറങ്ങിയപ്പോൾ ആന ആക്രമിക്കുകയായിരുന്നു. രാവിലെ മൂന്ന് മണിയോടെയായിരുന്നു സംഭവം. ബിജുവിന്റെ ഭാര്യയും നാട്ടുകാരും നോക്കിനിൽക്കേയാണ് കാട്ടാന ആക്രമണം. ബിജു ഓട്ടോ ഡ്രൈവറാണ്.

വീടിന് ചുറ്റും മറ്റ് വീടുകളും ഉണ്ട്. എന്നാലും പ്രദേശത്ത് കാട്ടാന ആക്രമണം രൂക്ഷമാണ്. പത്തനംതിട്ട  ശബരിമല പാതയിലാണ് ബിജുവിന്റെ വീട്. കളക്റ്റർ അടക്കമുള്ള പ്രതിനിധികൾ സംഭവ സ്ഥലത്തെത്തി. എന്നാൽ കാട്ടാന ആക്രമണത്തിൽ പരിഹാരം കാണാതെ മൃതദേഹം വിട്ട് തരില്ലെന്ന തീരുമാനത്തിലാണ് നാട്ടുകാർ.പമ്പപോലീസും, കണമല ഫോറസ്ററ് ഉദ്ദ്യോഗസ്ഥരും സ്ഥലത്ത് എത്തി.

error: Content is protected !!