Trending Now

വിഷുദർശനം:ശബരിമലയിലേക്ക് പ്രത്യേക സർവീസുമായി കെഎസ്ആർടിസി

 

konnivartha.com: മേടമാസ പൂജയും വിഷുദർശനവും പ്രമാണിച്ച് ശബരിമലയിലേക്ക് പ്രത്യേക സർവീസുകളുമായി കെഎസ്ആർടിസി. ഏപ്രിൽ 10 മുതൽ 18 വരെയാണ് പ്രത്യേക സർവീസുകള്‍ ക്രമീകരിച്ചിരിക്കുന്നത്. നിലയ്ക്കൽ – പമ്പ ചെയിൻ സർവ്വീസുകൾ ഇടതടവില്ലാതെ ക്രമീകരിച്ചിട്ടുണ്ടെന്നും കെഎസ്ആർടിസി അറിയിച്ചു .

തിരുവനന്തപുരം, ചെങ്ങന്നൂർ, പത്തനംതിട്ട, കൊട്ടാരക്കര, എരുമേലി, പുനലൂർ എന്നിവിടങ്ങളിൽ നിന്നും പമ്പയിലേയ്ക്ക് സർവീസുകൾ ഉണ്ടായിരിക്കുമെന്ന് കെഎസ്ആർടിസി അറിയിച്ചു. ഏപ്രിൽ 10ന് പുലർച്ചെ നടതുറന്ന് 18ന് ദീപാരാധനയോടെയാണ് ശബരിമല നട അടയ്ക്കുക. ട്രെയിനിൽ ചെങ്ങന്നൂരിൽ എത്തുന്ന ഭക്തർക്ക് ഏത് സമയത്തും ചെങ്ങന്നൂർ റെയിൽവേ സ്‌റ്റേഷനിൽ നിന്നും തിരക്കനുസരിച്ച് പമ്പയിലേയ്ക്കും തിരിച്ചും സർവ്വീസുകൾ ലഭ്യമാകും.

തിരുവനന്തപുരം,ചെങ്ങന്നൂർ, പത്തനംത്തിട്ട, കൊട്ടാരക്കര, എരുമേലി, പുനലൂർ എന്നിവിടങ്ങളിൽ നിന്നും പമ്പയിലേയ്ക്ക് സർവീസുകൾ ഉണ്ടായിരിക്കുന്നതാണ്.ട്രയിൻ മാർഗ്ഗം ചെങ്ങന്നൂരിൽ എത്തുന്ന ഭക്തർക്ക് ഏത് സമയവും ചെങ്ങന്നൂർ റെയിൽവേ സ്‌റ്റേഷനിൽ നിന്നും തിരക്കനുസ്സരിച്ച് പമ്പയിലേയ്ക്കും തിരിച്ചും സർവ്വീസുകൾ ലഭ്യമാക്കിയിട്ടുണ്ട്.

നിലയ്ക്കൽ-പമ്പ ചെയിൻ സർവ്വീസുകൾ ഇടതടവില്ലാതെക്രമീകരിച്ചിട്ടുണ്ട്.തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ നിന്ന് യാത്രക്കാരുടെ തിരക്കനുസരിച്ച് ബസുകളുടെ മുൻകൂട്ടി ബുക്കിങ്ങ് സൗകര്യവും ഇതിനോടകം ഏർപ്പെടുത്തിയിട്ടുണ്ട്.അഭൂതപൂർവ്വമായ തിരക്കനുഭവപെടുന്ന ദിവസങ്ങളിൽ അടുത്ത യൂണിറ്റുകളിൽ നിന്നും സർവ്വീസുകൾ ക്രമീകരിക്കുവാനുമുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്ക്
കെ എസ് ആർടി സി പമ്പ
Phone:0473-5203445
ചെങ്ങന്നൂർ
Phone:0479-2452352
പത്തനംത്തിട്ട
Phone:0468-2222366
കെ.എസ്.ആർ.ടി.സി യുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക്
കെഎസ്ആർടിസി, കൺട്രോൾറൂം (24×7)
മൊബൈൽ – 9447071021
ലാൻഡ്‌ലൈൻ – 0471-2463799
സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി – (24×7)
വാട്സാപ്പ് – 9497705222
ബന്ധപ്പെടാവുന്നതാണ്.

error: Content is protected !!