konnivartha.com: ഇന്ന് പുലർച്ചെ 3 മണിയോടെയാണ് മെഡിക്കൽ കോളേജിന്‍റെ കാഷ്വാലിറ്റിയിലേക്ക് പന്നി പാഞ്ഞുകയറിയത്.ഈ സമയം ഇവിടെ രോഗികൾ ആരും ഉണ്ടായിരുന്നില്ല.സ്റ്റാഫുകൾ മാത്രമാണ് ഉണ്ടായിരുന്നത്.15മിനിറ്റോളം പരിഭ്രാന്തി സൃഷ്ടിച്ച ശേഷമാണ് പന്നി മെഡിക്കൽ കോളേജിന്‍റെ ഓ പി വഴി പുറത്തേക്ക് പോയത്.ആർക്കും അപകടം ഒന്നും സംഭവിച്ചില്ല .
കാട്ടുപോത്ത് യഥേഷ്ടം വിഹരിക്കുന്ന ഒരു സ്ഥലമാണ് . മെഡിക്കല്‍ കോളേജ് കെട്ടിടം വരുന്നതിനു മുന്നേ കാട്ടാനകളുടെ വിഹാര കേന്ദ്രമായിരുന്നു . വന്യ മൃഗങ്ങള്‍ ഇറങ്ങുന്ന സ്ഥലം എന്നാണ് ഇന്നും ഇവിടെ അറിയപ്പെടുന്നത് . ആനകുത്തി എന്ന സ്ഥലത്തെ നെടുമ്പാറയില്‍ ആണ് ഇന്ന് മെഡിക്കല്‍ കോളേജ് പ്രവര്‍ത്തിക്കുന്നത് . സമീപം നിബിഡമായ കോന്നി വനം ആണ് . വന്യ മൃഗ ശല്യം ഏറെ ഉണ്ട് .