
സുഗന്ധഗിരി വനംകൊള്ളയിൽ ഡിഎഫ്ഒയ്ക്ക് ഗുരുതര വീഴ്ചയുണ്ടായി. ഡിഎഫ്ഒ സജ്‌നകരീമിനെ സ്ഥലം മാറ്റി ഉത്തരവിറങ്ങി. അനധികൃത മരം മുറി കണ്ടെത്താൻ സാധിച്ചില്ല. തടി കടത്തിക്കൊണ്ട് പോകാൻ സാഹചര്യം ഉണ്ടായി എന്നും ഉത്തരവിൽ സൂചിപ്പിക്കുന്നു.
കാസറഗോഡ് സോഷ്യൽ ഫോറസ്ട്രി എ സിഎഫിന്‍റെ തസ്തിക നല്‍കിയാണ് സ്ഥലം മാറ്റം. നേരത്തെ സജ്‌നയെ സസ്പെൻഡ് ചെയ്ത ഉത്തരവ് മരവിപ്പിച്ചിരുന്നു. തുടർ നടപടി എന്നോണം ആണ് സ്ഥലം മാറ്റം.ഫ്‌ളയിങ് സ്‌ക്വാഡ് റേഞ്ച് ഫോറസ്റ്റ് ഓഫീസർ എം സജീവൻ, ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ ബീരാൻകുട്ടി എന്നിവരെസസ്പെൻഡ് ചെയ്തിരുന്നു .