Trending Now

എസ്എസ്എല്‍സി: 71,831 പേര്‍ക്ക് ഫുള്‍ എപ്ലസ്, വിജയശതമാനം 99.69

Spread the love

 

konnivartha.com: എസ്എസ്എല്‍സി പരീക്ഷാ ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ മന്ത്രി വി ശിവന്‍കുട്ടിയാണ്‌ ഫലം പ്രഖ്യാപിച്ചത്.ടി.എച്ച്.എസ്.എൽ.സി., എ.എച്ച്.എസ്.എൽ.സി. ഫലങ്ങളും പ്രഖ്യാപിച്ചു.

 

എസ്എസ്എല്‍സി റെഗുലര്‍ വിഭാഗത്തില്‍ 427153 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതി.ഇതില്‍ 425563 വിദ്യാര്‍ഥികളാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്.99.69 ആണ് ഇത്തവണത്തെ എസ്എസ്എല്‍സി വിജയ ശതമാനം.കഴിഞ്ഞ വര്‍ഷം 99.70 വിജയശതമാനമായിരുന്നു.71831 പേര്‍ക്ക് മുഴുവന്‍ വിഷയങ്ങള്‍ക്കും എപ്ലസ് ലഭിച്ചു. കൂടുതല്‍ വിജയികള്‍ കോട്ടയത്താണുള്ളത്(99.92). മലപ്പുറം വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും അധികം എപ്ലസ് നേടിയിട്ടുള്ളത്.വിജയശതമാനം ഏറ്റവും കുറവ് തിരുവനന്തപുരത്താണ്(99.08%).71831 പേര്‍ ഫുള്‍ എപ്ലസ് നേടി. 4934 പേര്‍ മലപ്പുറത്ത് മുഴുവന്‍ എപ്ലസ് നേടി.വിജയശതമാനം ഏറ്റവും കൂടുതലുള്ള വിദ്യാഭ്യാസ ജില്ല പാലയാണ്(100%).892 സര്‍ക്കാര്‍ സ്‌കൂളുകളില്‍ 100 ശതമാനം വിജയമുണ്ട്. സര്‍ട്ടിഫിക്കറ്റുകള്‍ ജൂണ്‍ ആദ്യ വാരം മുതല്‍ ഡിജി ലോക്കറില്‍ ലഭ്യമാവും.9 മുതൽ 15 വരെ പുനർ മൂല്യ നിർണയത്തിന് അപേക്ഷിക്കാം. മെയ് 28 മുതൽ ജൂൺ 6 വരെയായിരുക്കും സേ പരീക്ഷ. ജൂൺ ആദ്യവാരം മുതൽ സർട്ടിഫിക്കറ്റ് വിതരണം ചെയ്യുമെന്നും

ഫലം ഔദ്യോഗിക വെബ്‌സൈറ്റില്‍ ലഭ്യമാവും. പരീക്ഷാഫലം അറിയാന്‍.

www.prd.kerala.gov.inwww.result.kerala.gov.inwww.examresults.kerala.gov.inhttps://sslcexam.kerala.gov.inwww.results.kite.kerala.gov.inhttps://pareekshabhavan.kerala.gov.in എന്നീ വെബ്സൈറ്റുകളിലും PRD Live മൊബൈൽ ആപ്പിലും ലഭ്യമാകും.

error: Content is protected !!