
konnivartha.com: പുനലൂര്‍ മൂവാറ്റുപുഴ റോഡില്‍ കൂടല്‍ സ്റ്റേഡിയത്തിനു സമീപം കാറുകള്‍ കൂട്ടിയിടിച്ചു .കനത്ത മഴ കഴിഞ്ഞതോടെ വാഹനങ്ങള്‍ ബ്രേക്ക് ചവിട്ടിയാല്‍ റോഡില്‍ പെട്ടെന്ന് തെന്നി മാറുന്നു . ഉദേശിച്ച ഇടത്ത് വാഹനം നില്‍ക്കുന്നില്ല .
റോഡ് പണി കഴിഞ്ഞതോടെ മാസത്തില്‍ പത്തോളം വാഹന അപകടം ആണ് പത്തനാപുരം മുതല്‍ കുമ്പഴ വരെ ഉള്ള ഭാഗത്ത് ഉണ്ടാകുന്നത് . ഗതാഗത നിയന്ത്രണത്തിന് യാതൊരു സുരക്ഷാ മാര്‍ഗ്ഗവും ഇവിടെ ഇല്ല . മഴ പെയ്താല്‍ അപകടം കൂടുന്നു . ഗ്രിപ്പ് ഇല്ലാത്തത് അപകട സാധ്യത വര്‍ധിക്കുന്നു