
konnivartha.com: ഹരിത കേരളം മിഷന്റെ നേതൃത്വത്തതിൽ അടിമാലിയിലും മൂന്നാറിലുമായി തിങ്കളാഴ്ച മുതൽ നടത്താനിരുന്ന ത്രിദിന ജൈവ വൈവിധ്യ പഠനോത്സവം 26 ലേക്ക് മാറ്റി. അതി തീവ്രമഴയും കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പും മുൻനിർത്തി ഇടുക്കി ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പഠനോത്സവം മാറ്റിയത്.
മൂന്നു ദിവസങ്ങളിലായി സംഘടിപ്പിക്കുന്ന പഠനോത്സവത്തിന്റെ കാര്യപരിപാടികൾ മുൻ നിശ്ചയിച്ച പ്രകാരം തന്നെ നടക്കും. അടിമാലിയിൽ ഹരിത കേരളം മിഷൻ സ്ഥാപിച്ച നീലക്കുറിഞ്ഞി ജെവ വൈവിധ്വ വിജ്ഞാന കേന്ദ്രത്തിലാണ് ആദ്യ ദിനം പഠനോത്സവം നടക്കുന്നത്.