ആകാശവാണി പ്രഭാഷണപരമ്പര മെയ് 30 ന് കോന്നിയില്‍ നടക്കും

Spread the love

 

konnivartha.com: ആകാശവാണി തിരുവനന്തപുരം നിലയത്തിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള പ്രതിമാസ പ്രഭാഷണ പരമ്പര മെയ് 30 വൈകിട്ട് ആറിന് കോന്നി ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ ആഡിറ്റോറിയത്തില്‍ നടക്കും.

കോന്നി പബ്ലിക് ലൈബ്രറിയുടെയും കോന്നി ടൗണ്‍ റസിഡന്റ്‌സ് അസോസിയേഷന്റെയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.പ്രശസ്ത എഴുത്തുകാരനും കാലടി ശ്രീശങ്കര സര്‍വകലാശാല മുന്‍ പ്രോ.വൈസ് ചാന്‍സലറുമായ ഡോ. കെ എസ് രവികുമാര്‍, പറയുന്ന കഥയും എഴുതുന്ന കഥയും എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും.കോന്നി ടൗണ്‍ റസിഡന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് സലില്‍ വയലാത്തല അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ . കവിയും അധ്യാപകനുമായ കോന്നിയൂര്‍ ബാലചന്ദ്രന്‍, ആകാശവാണി അസി. ഡയറക്ടര്‍ ശ്രീകുമാര്‍ മുഖത്തല, ആകാശവാണി പ്രോഗ്രാം മേധാവി വി. ശിവകുമാര്‍, കോന്നി ഗവ.ഹയര്‍ സെക്കന്ററി പ്രിന്‍സിപ്പാള്‍ ജി. സന്തോഷ് തുടങ്ങിയവര്‍ പങ്കെടുക്കും.തുടര്‍ന്ന് ശാസ്താംകോട്ട ആദി നാട്ടറിവ് പഠനകേന്ദ്രം അവതരിപ്പിക്കുന്ന നാടന്‍പാട്ടും നടക്കും.