
konnivartha.com: സിഎംഎസ് യുപി സ്കൂൾഅതിരുങ്കൽ പ്രവേശനോത്സവം, ഡിജിറ്റൽ ക്ലാസ്സ് റൂം ഉദ്ഘാടനവും വളരെ വർണ്ണാഭമായ ചടങ്ങോട് കൂടി നടത്തി.
അരുവാപുലം വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സിന്ധു പി പ്രവേശനോത്സവം ഉദ്ഘാടനം നിർവഹിച്ചു.ഡിജിറ്റൽ ക്ലാസ്സ് റൂം ഉദ്ഘാടനം ലോക്കൽ മാനേജർ റവ ഷാജി കെ ജോർജ് നിർവഹിച്ചു.സ്കൂൾ പിടിഎ പ്രസിഡണ്ട് ദീപ അനു അധ്യക്ഷയായ സമ്മേളനത്തിൽ ഹെഡ്മിസ്ട്രസ് അച്ചാമ്മ പി സ്കറിയ ഏവരെയും സ്വാഗതം ചെയ്തു.
പ്രവേശനോത്സവത്തിൽ മുഖ്യ സന്ദേശം നൽകിയത് വാർഡ് മെമ്പർ അമ്പിളി സുരേഷ് ആണ്.സ്കൂൾ വികസന സമിതി അംഗം പി എൻ പ്രശാന്തൻ ആശംസകൾ അറിയിച്ചു.
കല്ലേലി സിഎസ്ഐ ചർച്ച് ട്രസ്റ്റി പി. ടി. കോശി സാർ ആശംസകൾ അറിയിച്ചു.
സ്കൂളിലേക്ക് കടന്നുവന്ന പുതിയ കുരുന്നുകൾക്ക് നക്ഷത്ര ഹാരം നൽകി വരവേറ്റു.
എസ് ആർ ജി കൺവീനർ ബോബി ജോൺസൺ ഐസ് ബോധവൽക്കരണ ക്ലാസ് നടത്തി.
കുട്ടികളുടെ വിവിധ കലാപരിപാടികളും മധുര വിതരണത്തോടെ കൂടിയും ചടങ്ങുകൾ സമാപിച്ചു.