Trending Now

വിദ്യാലയങ്ങള്‍ പ്രവേശനോൽസവ വേദിയായി മാറി

Spread the love

 

 

പതിനായിരക്കണക്കിന് വിദ്യാലയങ്ങൾ ഇന്ന് സന്തോഷത്തിന്റെ കേന്ദ്രങ്ങളായി മാറുന്നു. സംസ്ഥാനത്തെ മുഴുവൻ വിദ്യാലയങ്ങളും പ്രവേശനോൽസവ വേദിയായി മാറി. രക്ഷിതാക്കൾക്കൊപ്പമെത്തുന്ന കുഞ്ഞുങ്ങളുടെ നിലവിളികൾ ഇല്ലാതായി എന്നതാണ് ഏറെ പ്രധാനപ്പെട്ട കാര്യം. ഭയമില്ലാതെ സന്തോഷത്തോടെ വിദ്യാർഥികളെ സ്വീകരിക്കാൻ അധ്യാപകരും പൊതുസമൂഹവും തയ്യാറാകുന്ന സന്തോഷകരമായ കാഴ്ചയാണ് ലോകം കാണുന്നത്.

കേരളത്തിന്റെ പൊതുവിദ്യാഭ്യാസ രംഗത്തിന്റെ തിരിച്ചു വരവ് പൊതുസമൂഹവും ഗവൺമെന്റും ഒന്നിച്ച് ഉറപ്പാക്കിയതാണ്. വിദ്യാഭ്യാസ ചരിത്രത്തിൽ പൊതുവിദ്യാഭ്യാസ രംഗം ഇത്രയധികം മുന്നേറിയിരിക്കുന്നു. മികച്ച കെട്ടിടങ്ങളും സ്മാർട്ട് ക്ലാസ്റൂമടക്കമുള്ള അടിസ്ഥാന സൗകര്യങ്ങളും വിദ്യാർഥികൾക്ക് ലഭ്യമായി. പത്താം ക്ലാസ് പരീക്ഷയിൽ ഒരു വിദ്യാർഥി പോലും ജയിക്കാതിരുന്ന സ്‌കൂളുകളിൽ പലതും ഇന്ന് 100% വിജയത്തിലേക്കെത്തി. എ പ്ലസുകൾ നേടുന്ന വിദ്യാർഥികളുടെ എണ്ണവും വർധിച്ചു.

 

പൊതുവിദ്യാഭ്യാസ രംഗത്ത് ഉന്നത നിലവാരവും ഗുണമേന്മയും ഉറപ്പാക്കാൻ ചരിത്രപരമായ ഇടപെടലാണ് സംസ്ഥാന സർക്കാർ നടത്തിയതെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ്, ഉപഭോക്തൃ ലീഗൽ മെട്രോളജി വകുപ്പ് മന്ത്രി ജി.ആർ അനിൽ പറഞ്ഞു. മീനാങ്കൽ ഗവ. ട്രൈബൽ സ്‌കൂളിൽ നടന്ന തിരുവനന്തപുരം ജില്ലാതല പ്രവേശനോത്സവ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുന്നു മന്ത്രി

ഒന്നാം ക്ലാസ് വിദ്യാർഥികൾക്ക് മന്ത്രി പഠനോപകരണങ്ങൾ വിതരണം ചെയ്തു. ജി സ്റ്റീഫൻ എംഎൽഎ അധ്യക്ഷത വഹിച്ച ചടങ്ങിൽ തിരുവനന്തപുരം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാർ സ്വാഗതമാശംസിച്ചു. വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദുലേഖ എസ്, ആര്യനാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വിജു മോഹൻ, ജില്ലാ പഞ്ചായത്ത് അംഗം മിനി എ എന്നിവർ സംബന്ധിച്ചു. വിദ്യാഭ്യാസ ഉപഡയറക്ടർ ദിപാ മാർട്ടിൻ നന്ദി അറിയിച്ചു.

error: Content is protected !!