konnivartha.com: എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന ഭിന്നശേഷി ഉദ്യോഗാര്‍ഥികളെ സ്ഥിര/താല്‍ക്കാലിക നിയമനങ്ങള്‍ക്ക് പരിഗണിക്കാനായി അടൂര്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഭിന്നശേഷി സംവരണത്തിന് അര്‍ഹരായ ഉദ്യോഗാര്‍ഥികള്‍ ഭിന്നശേഷി സംബന്ധിച്ച വിവരങ്ങളുടെ സ്ഥിരീകരണത്തിനായി ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ്, യുഡിഐഡി കാര്‍ഡ് ,എംപ്ലോയ്മെന്റ് രജിസ്ട്രേഷന് കാര്‍ഡ് ,രജിസ്റ്റര്‍ ചെയ്തിട്ടുള്ള എല്ലാ വിദ്യാഭ്യാസ യോഗ്യതകളുടെയും സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസല്‍ സഹിതം ജൂണ്‍ 29 ന് മുന്‍പായി അടൂര്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ ഹാജരായി ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധന വിധേയമാക്കി ഭിന്നശേഷി സംബന്ധിച്ച രജിസ്ട്രേഷന് നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് അടൂര്‍ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു.