Trending Now

കുവൈറ്റ്‌ തീപിടിത്തം : മരിച്ച 9 മലയാളികളെ തിരിച്ചറിഞ്ഞു: മൂന്നു പേര്‍ പത്തനംതിട്ട ജില്ലക്കാര്‍

Spread the love

 

konnivartha.com: കുവൈത്തിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച ഒന്‍പത് മലയാളികളെ തിരിച്ചറിഞ്ഞു.അപകടത്തില്‍ മൊത്തം 49 പേര്‍ മരിച്ചതായാണ് വിവരം. ഇതില്‍ 41 പേരുടെ മരണം സര്‍ക്കാര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇതില്‍ 26 പേരെ തിരിച്ചറിഞ്ഞു. മരിച്ചവരില്‍ 11 മലയാളികളാണെന്നാണ് പ്രാഥമിക വിവരം. ഒന്‍പത് മലയാളികളെയാണ് തിരിച്ചറിഞ്ഞത്.

കമ്പനിയുടെ ഓഫീസ് ജീവനക്കാരന്‍ കോന്നി അട്ടച്ചാക്കല്‍ ചെന്നിശ്ശേരിയില്‍ സജു വര്‍ഗീസ് (56),എന്‍.ബി.ടി.സി. ഗ്രൂപ്പിലെ പ്രൊഡക്ഷന്‍ എന്‍ജിനിയര്‍ തൃക്കരിപ്പൂര്‍ എളംബച്ചി സ്വദേശി കേളു പൊന്മലേരി,കാസര്‍കോട് ചെര്‍ക്കള കുണ്ടടുക്കം സ്വദേശി രഞ്ജിത്ത് (34),പാമ്പാടി സ്വദേശിയും എന്‍ജിനിയറുമായ സ്റ്റെഫിന്‍ എബ്രഹാം സാബു (29),പന്തളം മുടിയൂര്‍ക്കോണം സ്വദേശം ആകാശ് എസ് നായര്‍, കൊല്ലം സ്വദേശി ഷമീര്‍, പത്തനംതിട്ട വാഴമുട്ടം സ്വദേശി പി.വി. മുരളീധരന്‍ (54),കൊല്ലം വെളിച്ചിക്കാല വടക്കോട് വിളയില്‍ ലൂക്കോസ് (സാബു-45)പുനലൂര്‍ നരിക്കല്‍ വാഴവിള സ്വദേശി സാജന്‍ ജോര്‍ജ് എന്നീ മലയാളികളുടെ മൃതദേഹമാണ് തിരിച്ചറിഞ്ഞത്.പുനലൂർ നരിക്കൽ വാഴവിള അടിവള്ളൂർ സാജൻ വില്ല പുത്തൻവീട്ടിൽ ജോർജ് പോത്തന്റേയും ,വത്സമ്മയുടെയും മകനാണ് .എം .ടെക് ബിരുദധാരിയായ സാജൻ ജോർജ് ഒരു മാസം മുൻപാണ് ജോലി ലഭിച്ചതിനെ തുടർന്ന് കുവൈറ്റിലേക്ക് പോയത്.

കുവൈറ്റിലെ എൻ.ബി.റ്റി.സി മംഗഫ് ലേബർ ക്യാമ്പിലെ താഴത്തെ നിലയിൽതീപിടുത്തം ഉണ്ടായപ്പോൾ ആറു നിലയുള്ള കെട്ടിടത്തിൽ നാലാം നിലയിലെ താമസക്കാരനായിരുന്നു ആകാശ്എസ്.നായർ .സുഹൃത്തുക്കൾ ആയ മൂന്ന് മലയാളികൾ ഉൾപ്പെടെ നാലു പേരുണ്ടായിരുന്നു . തീപിടുത്തത്തെ തുടർന്നുള്ള പുക നിറഞ്ഞ കെട്ടിടത്തിൽ നിന്നും ആകാശും, സുഹൃത്ത് ശങ്കരനും പുറത്തേക്ക് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു.എങ്കിലും ആകാശ് കുഴഞ്ഞു വീഴുകയായിരുന്നു.

ഒപ്പം ഉണ്ടായിരുന്ന ശങ്കരൻ രക്ഷപ്പെട്ടു. പന്തളം, മുടിയൂർക്കോണം, ഐരാണിക്കുഴി, ശോഭാലയത്തിൽ , പരേതനായ ശശിധരന്റെ മകൻ ആകാശ് .എസ് .നായർ (32) യാണ് മരിച്ചത്.
അവിവാഹിതനായ ആകാശ് എസ്.നായർ കഴിഞ്ഞ എട്ടുവർഷമായി കുവൈറ്റിലാണ് ജോലി, ഒരു വർഷം മുമ്പ് ലീവിന് നാട്ടിലെത്തി മടങ്ങിയതാണ്. ആറു നിലകളിലായി ഇരുന്നൂറോളം പേർ താമസിക്കുന്നുണ്ടായിരുന്നു ഇതിൽ 60 ഓളം മലയാളികൾ ആയിരുന്നു.
കുവൈറ്റിലെ ഹൈവേ സൂപ്പർമാർക്കറ്റിന്റെ പ്രോജക്റ്റുമായി ബന്ധപ്പെട്ട ജോലിയിൽ ഉണ്ടായിരുന്നവരാണ് അപകടത്തിൽ പെട്ടവർ എല്ലാം.
അമ്മ : ശോഭാ കുമാരി, സഹോദരി സ്വാതി. എസ് .നായർ,

error: Content is protected !!