കുവൈറ്റ്‌ തീപിടിത്തം : മൂന്നു മലയാളികളെ തിരിച്ചറി‍ഞ്ഞു: മരണപ്പെട്ട 49 പേരില്‍ 25 മലയാളികള്‍

Spread the love

 

konnivartha.com: കുവൈത്ത് മംഗഫിലെ കമ്പനി ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തിൽ മലയാളികൾ അടക്കം 49 പേര്‍ ഇതുവരെ മരണപ്പെട്ടു . 7 പേരുടെ നില ഗുരുതരം ആണ് .35 ആളുകള്‍ ചികിത്സയില്‍ ഉണ്ട് . മൂന്നു മലയാളികളെ തിരിച്ചറി‍ഞ്ഞു. കൊല്ലം ഓയൂർ സ്വദേശി ഉമറുദ്ദീൻ ഷമീർ (33), പന്തളം സ്വദേശി ആകാശ് ശശിധരൻ നായർ (23), കാസർകോട് കുണ്ടടുക്കം സ്വദേശി രഞ്ജിത് എന്നിവരെയാണ് തിരിച്ചറിഞ്ഞത് .

ആകാശ് ശശിധരൻ നായർ

  ഓയൂർ സ്വദേശി ഉമറുദ്ദീൻ ഷമീർ (33)

കോട്ടയം പാമ്പാടി ഇടിമാരിയിൽ സ്റ്റെഫിൻ എബ്രഹാം സാബു

കാസർകോട് സ്വദേശി രഞ്ജിത് 

ഷിബു വർഗീസ്, തോമസ് ജോസഫ്, പ്രവീൺ മാധവ് സിങ്, ലൂക്കോസ് വടക്കോട്ട് ഉണ്ണുണ്ണി, ഭൂനാഥ് റിചാർഡ് റോയ് ആനന്ദ, കേളു പൊന്മലേരി, സ്റ്റീഫൻ ഏബ്രഹാം സാബു, അനിൽ ഗിരി, മുഹമ്മദ് ഷെരീഫ് ഷെരീഫ, സാജു വർഗീസ്, ദ്വാരികേഷ് പട്ടനായക്, പി.വി.മുരളീധരൻ, വിശ്വാസ് കൃഷ്ണൻ, അരുൺ ബാബു, സാജൻ ജോർജ്, റെയ് മണ്ട് മഗ് പന്തയ് ഗഹോൽ, ജീസസ് ഒലിവറോസ് ലോപ്സ്, ഡെന്നി ബേബി കരുണാകരൻ എന്നിവരാണ് മരിച്ച ഇന്ത്യക്കാര്‍.5 പേർ വെന്റിലേറ്റിറലാണ്.സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായി വിജയനുമടക്കം അനുശോചിച്ചു.

കുവൈറ്റ് ഇന്ത്യന്‍ സ്ഥാനപതി കാര്യാലയം ഹെൽപ് ലൈൻ ആരംഭിച്ചിട്ടുണ്ട്. നമ്പർ–+965-65505246: ഇന്ത്യന്‍ വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങ് കുവൈത്തിലേക്ക് പുറപ്പെട്ടു