Trending Now

കുവൈറ്റ് തീപിടിത്തം : മരിച്ച 10 മലയാളികളെ തിരിച്ചറിഞ്ഞു.പത്തനംതിട്ട ജില്ലയിലെ 4 പേര്‍ മരണപ്പെട്ടു

Spread the love

 

konnivartha.com: കുവൈത്തിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച 10 മലയാളികളെ തിരിച്ചറിഞ്ഞു.പത്തനംതിട്ട ജില്ലക്കാരായ 4 പേരും ഇതില്‍ ഉള്‍പ്പെടും .

പത്തനംതിട്ട കോന്നി അട്ടച്ചാക്കൽ ചെന്നശ്ശേരിൽ സജു വർഗീസ് (56),പത്തനംതിട്ട വള്ളിക്കോട് വാഴമുട്ടം പുളിനിൽക്കുന്നതിൽ വടക്കേതിൽ പി.വി. മുരളീധരൻ (68) , പത്തനംതിട്ട തിരുവല്ല മേപ്രാൽ ചിറയിൽ കുടുംബാംഗം തോമസ് ഉമ്മൻ(37).പത്തനംതിട്ട പന്തളം മുടിയൂർക്കോണം ശോഭനാലയത്തിൽ പരേതനായ ശശിധരൻ നായരുടെയും ശോഭനകുമാരിയുടെയും മകൻ ആകാശ് ശശിധരൻ നായർ (31) എന്നിവരാണ് പത്തനംതിട്ട ജില്ലക്കാര്‍.

കൂടാതെ കൊല്ലം ശൂരനാട് വടക്ക് വയ്യാങ്കര തുണ്ടുവിള വീട്ടിൽ ഷമീർ ഉമറുദ്ദീൻ (30), കാസർകോട് ചെങ്കള കുണ്ടടുക്ക ഹൗസിലെ കെ. രഞ്ജിത്ത് (34), കാസർകോട് പിലിക്കോട് എരവിൽ സ്വദേശി കേളു പൊന്മലേരി (58), കോട്ടയം പാമ്പാടി  ഇടിമണ്ണിൽ സാബു ഫിലിപ്പിന്റെ മകൻ സ്റ്റെഫിൻ ഏബ്രഹാം സാബു , കൊല്ലം പുനലൂർ നരിക്കൽ വാഴവിള അടിവള്ളൂർ സാജൻ ജോർജ്‌ (29), കൊല്ലം വെളിച്ചിക്കാല വടകോട്ട് വിളയിൽ ലൂക്കോസ് (സാബു-48), എന്നിവരെയാണ് തിരിച്ചറിഞ്ഞത് .

കോന്നി അട്ടച്ചാക്കൽ ചെന്നശ്ശേരിൽ സജു വർഗീസ് (56),കോട്ടയം പാമ്പാടി  ഇടിമണ്ണിൽ സാബു ഫിലിപ്പിന്റെ മകൻ സ്റ്റെഫിൻ ഏബ്രഹാം സാബു എന്നിവര്‍ ബന്ധുക്കള്‍ ആണ് .

തിരുവല്ല നിവാസിയായ   കെ ജി  എബ്രഹാമിന്‍റെ ഉടമസ്ഥതയില്‍ ഉള്ള  കമ്പനിയുടെ ജീവനക്കാര്‍ താമസിച്ചിരുന്ന ഫ്ലാറ്റിനു ആണ് തീ പിടിച്ചത് . കെ ജി  എബ്രഹാമിന്‍റെ ബന്ധുക്കള്‍ ആണ് കോന്നി അട്ടച്ചാക്കൽ ചെന്നശ്ശേരിൽ സജു വർഗീസ് (56),കോട്ടയം പാമ്പാടി  ഇടിമണ്ണിൽ സാബു ഫിലിപ്പിന്റെ മകൻ സ്റ്റെഫിൻ ഏബ്രഹാം സാബു എന്നിവര്‍.

അപകടത്തില്‍ മൊത്തം 49 പേര്‍ മരണപ്പെട്ടു . ഇതില്‍ 41 പേരുടെ മരണം സര്‍ക്കാര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇതില്‍ 26 പേരെ തിരിച്ചറിഞ്ഞു. പരിക്കേറ്റ 50 -ലധികം പേരില്‍ മൂപ്പതോളം പേര്‍ മലയാളികളാണ്.

മരണമടഞ്ഞവരുടെ വീടുകള്‍ മന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിക്കും

 

കുവൈറ്റിലെ തീപിടിത്തത്തില്‍ മരണമടഞ്ഞ പത്തനംതിട്ട സ്വദേശികളുടെ വീടുകള്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിക്കും.

error: Content is protected !!