മൃതദേഹങ്ങൾ ജില്ലാ കളക്ടർമാരുടെ നേതൃത്വത്തില്‍ ഏറ്റുവാങ്ങി

Spread the love

 

കുവൈറ്റ് തീപിടുത്തത്തിൽ മരിച്ച തിരുവല്ല മേപ്രാൽ സ്വദേശി തോമസ് സി ഉമ്മൻ, പാണ്ടനാട് സ്വദേശി മാത്യു തോമസ്, പായിപ്പാട് സ്വദേശി ഷിബു വർഗീസ് എന്നിവരുടെ മൃതദേഹങ്ങൾ തിരുവല്ല ഇടിഞ്ഞില്ലത്ത് പത്തനംതിട്ട ജില്ലാ കളക്ടർ എസ്. പ്രേം കൃഷ്ണൻ, ആലപ്പുഴ ജില്ലാ കളക്ടർ അലക്സ് വർഗീസ് എന്നിവരുടെ നേതൃത്വത്തിൽ ഏറ്റുവാങ്ങി. മൃതദേഹങ്ങൾ തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.

photo:   കുവൈറ്റ് തീപിടുത്തത്തിൽ മരിച്ചവരുടെ  മൃതദേഹങ്ങൾ തിരുവല്ല ഇടിഞ്ഞില്ലത്ത് സ്വീകരിച്ച് തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റുന്നതിനുള്ള ക്രമീകരണങ്ങളെ കുറിച്ച്   പത്തനംതിട്ട ജില്ലാ കളക്ടർ എസ്. പ്രേം കൃഷ്ണൻ, ആലപ്പുഴ ജില്ലാ കളക്ടർ അലക്സ് വർഗീസ് എന്നിവരോട് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ സംസാരിച്ചപ്പോൾ

കുവൈറ്റ് തീപിടുത്തത്തിൽ മരിച്ച പത്തനംതിട്ട വാഴമുട്ടം സ്വദേശി പി.വി. മുരളീധരൻ നായരുടെ സംസ്കാര ചടങ്ങിൽ  ജില്ലാ ഭരണകൂടത്തിനു വേണ്ടി ജില്ലാ കളക്ടർ എസ്. പ്രേം കൃഷ്ണൻ മൃതദേഹത്തിൽ റീത്ത് സമർപ്പിക്കുന്നു