
കുവൈത്ത് തീപിടിത്ത ദുരന്തത്തിൽ മരണമടഞ്ഞവർക്ക് കേരളത്തിന് വേണ്ടി മുഖ്യമന്ത്രി അന്തിമോപചാരം അർപ്പിച്ചു. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിച്ച മൃതദേഹങ്ങൾ കേരളം ഏറ്റുവാങ്ങിയത് കനത്ത ഹൃദയവേദനയോടെയാണ്. ദുരന്തത്തിന്റെ ദുഃഖവും നടുക്കവും വിട്ടുമാറാത്ത ബന്ധുമിത്രാദികൾ പ്രിയപ്പെട്ടവരുടെ വിയോഗത്തിൽ വിങ്ങിപ്പൊട്ടുന്ന കാഴ്ച ഏവരുടെയും കണ്ണുനനയിക്കുന്നതായിരുന്നു. നമ്മുടെ നാട് ഒറ്റക്കെട്ടായി ദുഃഖത്തിൽ പങ്കുചേരുകയാണ്.
പ്രിയപ്പെട്ടവര്‍ക്ക് കോന്നി വാര്‍ത്ത ഡോട്ട് കോമിന്‍റെ ആദരാഞ്ജലികൾ