konnivartha.com: നാളികേര വികസന ബോര്ഡിൻ്റെ നേര്യമംഗലം വിത്തുൽപാദന പ്രദർശന തോട്ടത്തിൽ നെടിയ ഇനം തെങ്ങിൻ തൈകൾ 100 രൂപ നിരക്കിലും, കുറിയ ഇനങ്ങൾ 110 രൂപ നിരക്കിലും, സങ്കര ഇനങ്ങൾ 250 രൂപ നിരക്കിലും വിതരണം ചെയ്യുന്നു. ആവശ്യമുള്ള കർഷകർക്കും, കൃഷി ഓഫീസർമാർക്കും ഫാമിലെത്തി തൈകൾ നേരിട്ട് വാങ്ങാം. കൂടുതൽ വിവരങ്ങൾക്ക് 0485 2554240, 8547992819 എന്ന നമ്പറിൽ ബന്ധപ്പെടുക.
നാളികേര കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി നാളികേര വികസന ബോർഡ് ധനസഹായം നൽകുന്നു
ഗുണമേന്മയുള്ള തെങ്ങിൽ തൈകൽ ഉപയോഗിച്ച് നാളികേര കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി നാളികേര വികസന ബോർഡ് തെങ്ങു പുതുകൃഷി പദ്ധതിയിലൂടെ കർഷകർക്ക് സാമ്പത്തിക സഹായം നൽകുന്നു. തെങ്ങിനത്തേയും സ്ഥലത്തേയും അടിസ്ഥാനമാക്കി ഒരു ഹെക്‌ടറിന് 6500 രൂപ മുതൽ 15000 രൂപ വരെ രണ്ട തുല്യ വാർഷിക ഗഡുക്കളായാണ് സാമ്പത്തിക സഹായം നൽകുന്നത്.
0.1 ഹെക്ടറിൽ (25 സെന്റ് ) കുറയാതെ, പരമാവധി നാല് ഹെക്‌ടർ വരെ സ്വന്തമായുള്ള കൃഷിഭൂമിയിൽ പത്ത് തെങ്ങിൻ തൈകളെങ്കിലുമുള്ള കർഷകർക്ക് സബ്‌സിഡിക്ക് അപേക്ഷിക്കാം അപേക്ഷാ ഫോം ബോർഡിൻ്റെ വെബ് സൈറ്റിൽ നിന്നു ലഭിക്കും
)https://coconutboard.gov.in/Applicationforms.aspx) പൂരിപ്പിച്ച അപേക്ഷകൾ കൃഷി ഓഫീസറുടെ സാക്ഷ്യപത്രം സഹിതം ബോർഡിൽ സമർപ്പിക്കുന്ന കർഷകർക്ക് സബ്സിഡി തുക ബാങ്ക് അക്കൗണ്ടിലേയ്ക്ക് നേരിട്ട് ലഭിക്കും ഒന്നാം വർഷ സബ്സിഡി ലഭിച്ചതിനു ശേഷം രണ്ടാം വർഷത്തിലേയ്ക്കുള്ള അപേക്ഷ പൂരിപ്പിച്ച് കൃഷി ഓഫീസറുടെ സാക്ഷ്യപത്രത്തോടൊപ്പം സമർപ്പിക്കാം പദ്ധതിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് നാളികേര വികസന ബോർഡിൻ്റെ 0484- 2377266 എന്ന നമ്പറിൽ ബന്ധപ്പെടുക.
Coconut seedlings for sale at DSP Farm, Neriamangalam
Good quality coconut seedlings of different varieties are available at Coconut Development Board’s Demonstration-cum-Seed Production Farm (DSP Farm) at Neriamangalam, Kerala. Tall variety seedlings are sold at the rate of Rs.100, dwarf varieties at the rate of Rs.110 and hybrid varieties at the rate of Rs.250. Interested farmers and agriculture officers can visit the farm and purchase seedlings directly. For more information contact 0485 2554240, 8547992819.
Coconut Development Board extends financial assistance for farmers under Area Expansion Programme.
With the objective of encouraging coconut cultivation, Coconut Development Board is providing financial assistance to the farmers from Kerala under the scheme Area Expansion Programme (AEP). Farmers having a maximum area of 4 ha and minimum area of 0.1 hectare (25 cent) with minimum 10 coconut palms can avail the subsidy in two annual installments ranging from Rs. 6,500 to Rs. 15,000 per hectare depending on variety of the seedling and location. Application forms for subsidy is available at the website of the Board (https://coconutboard.gov.in/Applicationforms.aspx).
The application for subsidy shall be submitted in the prescribed format of the Board along with the necessary documents (as mentioned in the application) duly certified by the Agricultural / Horticultural officer of the State / CDB officer. The subsidy amount will be directly credited to the beneficiary farmer’s account. The beneficiary can apply for 2nd year subsidy in the prescribed format of the Board certified by concerned officer after receiving the 1st installment. For more information contact 0484- 2377266.